തിരുവനന്തപുരം
ദളിത് ആദിവാസി സംയുക്ത സമിതി സംഘടിപ്പിക്കുന്ന "പ്രതിഷേധ സാഗര'വുമായി ബന്ധപ്പെട്ട് ചൊവ്വ രാവിലെ 9.30മുതൽ നഗരത്തിൽ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി പൊലീസ്.
• ചാക്ക ഭാഗത്തുനിന്ന് പ്രവർത്തകരുമായി വരുന്ന വാഹനങ്ങൾ ആശാൻ സ്ക്വയർ ഭാഗത്തും പട്ടം ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ മ്യൂസിയം ഭാഗത്തും ആൾക്കാരെ ഇറക്കിയശേഷം ചാക്ക-–-ശംഖുംമുഖം റോഡിൽ ചാക്ക ജങ്‌ഷൻ കഴിഞ്ഞ് ഇരുവശങ്ങളിലും, ചാക്ക മേൽപ്പാലത്തിന് ശേഷം കഴക്കൂട്ടം വരെയുള്ള റോഡിന് ഇരുവശങ്ങളിലും പാർക്ക് ചെയ്യണം. പേരൂർക്കടയിൽ നിന്നുള്ള വാഹനങ്ങൾ കവടിയാർ ഭാഗത്ത് ആൾക്കാരെ ഇറക്കിയശേഷം ആറ്റുകാൽ ക്ഷേത്ര പാർക്കിങ് ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം
• പട്ടം ഭാഗത്തുനിന്ന് പ്രവർത്തകരുമായി രാവിലെ ഒമ്പതുവരെ വരുന്ന വാഹനങ്ങൾ മ്യൂസിയം ഭാഗത്ത് ആൾക്കാരെ ഇറക്കി പാർക്കിങ് സ്ഥലങ്ങളിലേക്ക് പോകണം. ഒമ്പതിനുശേഷം വരുന്ന വാഹനങ്ങൾ പിഎംജി ജങ്‌ഷനിൽ ആൾക്കാരെ ഇറക്കി പാർക്കിങ് സ്ഥലങ്ങളിലേക്ക് പോകണം
• വെള്ളയമ്പലം–--മ്യൂസിയം-–-പാളയം–--സ്റ്റാച്യു-–-പുളിമൂട് റോഡിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ള റോഡുകളിലും ഒരു വാഹനവും പാർക്ക് ചെയ്യരുത്. ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ള റോഡുകളിൽ പേ ആൻഡ് പാർക്കിങ്ങില്ല.
• പേരൂർക്കടയിൽനിന്ന് വെള്ളയമ്പലം വഴി കിഴക്കേകോട്ട-–-തമ്പാനൂർ ഭാഗങ്ങളിലേക്ക് പോകേണ്ട വലിയ വാഹനങ്ങൾ കവടിയാർ -–-കുറവൻകോണം-–- പട്ടം വഴിയും ചെറിയ വാഹനങ്ങൾ കവടിയാർ-–-ഗോൾഫ് ലിങ്ക്സ്–--പെെപ്പിൻമൂട്–--ശാസ്തമംഗലം വഴിയും പോകണം
• പട്ടത്തുനിന്ന് കിഴക്കേകോട്ട, തമ്പാനൂർ ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ പട്ടം-–-മുറിഞ്ഞപാലം–--കുമാരപുരം–--കണ്ണമ്മൂല -പാറ്റൂർ വഴി പോകണം.
• ജനറൽ ഹോസ്പിറ്റൽ ഭാഗത്തുനിന്ന് കിഴക്കേകോട്ടയിലേക്ക് പോകേണ്ട വാഹനങ്ങൾ ആശാൻ സ്ക്വയർ-–-അണ്ടർ പാസേജ്–--പഞ്ചാപുര- ബേക്കറി –-ഫ്ലെെഓവർ വഴി പോകണം
• കിഴക്കേകോട്ട ഭാഗത്തുനിന്ന് സ്റ്റാച്യു വഴി പോകേണ്ട വാഹനങ്ങൾ ഓവർബ്രിഡ്ജ്-–-തമ്പാനൂർ-–-പനവിള -–-ബേക്കറി ജങ്‌ഷൻ-–-ആശാൻസ്ക്വയർ വഴി പോകണം
• രാജ്ഭവൻ മുതൽ സെക്രട്ടറിയറ്റ് വരെയുള്ള റോഡിൽ ഗതാഗതതടസ്സമുണ്ടായാൽ വാഹനങ്ങൾ വഴി തിരിച്ചു വിട്ടേക്കും
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..