തൃശൂർ
അങ്കണവാടി ജീവനക്കാരോടുള്ള കേന്ദ്ര സർക്കാരിന്റെ അവഗണനയ്‌ക്കെതിരെ അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് അസോസിയേഷൻ (സിഐടിയു) നേതൃത്വത്തിൽ ജില്ലാ വനിതാ ശിശു വികസന വകുപ്പ് ഓഫീസിനു മുന്നിലേക്ക് മാർച്ചും ധർണയും നടത്തി. സിഐടിയു ജനറൽ സെകട്ടറി യു പി ജോസഫ് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് സുലജ പത്മനാഭൻ അധ്യക്ഷയായി.
കേന്ദ്രസർക്കാർ ജീവനക്കാർക്കുള്ള ഓണറേറിയം വർധിപ്പിക്കുക, പെൻഷനും ഗ്രാറ്റുവിറ്റിയും ഏർപ്പെടുത്തുക, മിനിമം വേജസ് നടപ്പാക്കുക, ഇഎസ്‌ഐ ആനുകൂല്യം നടപ്പാക്കുക, മേലുദ്യോഗസ്ഥരുടെ ജീവനക്കാരോടുള്ള അവഗണനയും മാനസിക പീഡനങ്ങളും അവസാനിപ്പിക്കുക തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ചാണ് അവകാശദിനം ആചരിച്ചത്.
ജീവനക്കാരുടെ അവകാശങ്ങളെയും ആവശ്യങ്ങളെയുംകുറിച്ച് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ കെ പ്രസന്നകുമാരി വിശദീകരിച്ചു. ടി സുധാകരൻ, എം ആർ രാജൻ, എം എസ് പ്രേമലത, ടി എ ആലീസ് എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..