22 December Sunday

മട്ടന്നൂർ മണ്ഡലത്തിലെ 
പ്രളയബാധിതർക്ക് 
തമിഴ്‌നാട്ടിൽനിന്ന്‌ സഹായം

വെബ് ഡെസ്‌ക്‌Updated: Sunday Aug 11, 2024

തമിഴ്നാട്ടിൽനിന്ന്‌ മട്ടന്നൂർ മണ്ഡലത്തിലെ പ്രളയബാധിതർക്കുള്ള സഹായം 
കെ കെ ശൈലജ എംഎൽഎ ഏറ്റുവാങ്ങി പഞ്ചായത്ത് പ്രസിഡന്റുമാരെ ഏൽപ്പിക്കുന്നു

കൂത്തുപറമ്പ്
മട്ടന്നൂർ  മണ്ഡലത്തിലെ പ്രളയബാധിതർക്ക്‌ തമിഴ്നാട്ടിൽനിന്ന്‌ സഹായം. ചെന്നൈ തേനമ്പേത്ത് റസിഡൻസ് അസോസിയേഷനാണ് സഹായമെത്തിച്ചത്.  ജനാധിപത്യ മഹിളാ അസോസിയേഷന്റെ അഭ്യർഥനയെ തുടർന്നാണ് വിവിധ ഉൽപ്പന്നങ്ങൾ എത്തിച്ചത്‌. കൂത്തുപറമ്പ് സ്റ്റേഡിയം പവലിയനിൽ കെ കെ ശൈലജ എംഎൽഎ ഉൽപ്പന്നങ്ങൾ ഏറ്റുവാങ്ങി ദുരിത മേഖലയിലെ പഞ്ചായത്ത് പ്രസിഡന്റുമാരെ ഏൽപ്പിച്ചു. കെ പി വി പ്രീത  അധ്യക്ഷയായി. പി കെ ശ്യാമള, ആർ ഷീല,  പി സി ഗംഗാധരൻ, വി ബാലൻ, എം റജി, എൻ വി സരള , എൻ അനിത, കെ ശോഭ തുടങ്ങിയവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top