28 December Saturday

ദുരിതബാധിതരെ സഹായിക്കാൻ
ഡിവൈഎഫ്ഐയുടെ ചായക്കട

വെബ് ഡെസ്‌ക്‌Updated: Sunday Aug 11, 2024

ദുരിതബാധിതരെ സഹായിക്കാൻ ഡിവൈഎഫ്ഐ പുന്നപ്ര വടക്ക് മേഖലാ കമ്മിറ്റി ആരംഭിച്ച ചായക്കട എച്ച് സലാം എംഎൽഎ ഉദ്ഘാടനംചെയ്യുന്നു

 അമ്പലപ്പുഴ

വയനാടിന്റെ വേദനയൊപ്പാൻ ഡിവൈഎഫ്ഐയുടെ നാടൻ ചായക്കട. പുന്നപ്ര വടക്ക് പഞ്ചായത്തിലെ പറവൂർ ജങ്ഷന് വടക്ക് തൂക്കുകുളത്തിന് സമീപം ദേശീയപാതയോരത്താണ് പുന്നപ്ര വടക്ക് മേഖലാ കമ്മിറ്റി "വയനാടിനുവേണ്ടി നാടൻ ചായക്കട' ആരംഭിച്ചത്. "ഇഷ്ടമുള്ളത് കഴിക്കാം, ഇഷ്ടമുള്ളത്‌ നൽകാം' എന്ന മുദ്രാവാക്യത്തോടെ തുടങ്ങിയ കടയിൽ ചായയ്‌ക്കൊപ്പം വിവിധതരം പലഹാരങ്ങളുമുണ്ട്. ദോശയും ചമ്മന്തിയും, കപ്പയും മീൻ കറിയുമെല്ലാം വരുംദിവസങ്ങളിൽ പ്രവർത്തകർ സജ്ജമാക്കും.
   കേരള കോൺഗ്രസ് (എം) മണ്ഡലം പ്രസിഡന്റ്‌ നസീർ സലാമിന് ചായയും പലഹാരങ്ങളും നൽകി എച്ച് സലാം എംഎൽഎ ഉദ്‌ഘാടനംചെയ്‌തു. ഇതോടൊപ്പം ഒരുവർഷ ഗ്യാരന്റിയോടെ 100- രൂപയ്‌ക്കു നൽകുന്ന ഒമ്പതുവാട്സിന്റെ എൽഇഡി ബൾബുകളുടെ വിൽപ്പന ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റിയംഗം ആർ രാഹുൽ ഉദ്‌ഘാടനംചെയ്‌തു.
  മേഖലാ പ്രസിഡന്റ്‌ എ അനിൽകുമാർ അധ്യക്ഷനായി. സിപിഐ എം പുന്നപ്ര വടക്ക് ലോക്കൽ സെക്രട്ടറി എ പി ഗുരുലാൽ, ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ്‌ എ അരുൺ ലാൽ, സെക്രട്ടറി അജ്മൽ ഹസൻ, മേഖലാ സെക്രട്ടറി അശ്വിൻ കുഞ്ഞുമോൻ, ശിഖിൽ രാജ്, അഞ്ജു എസ് റാം, ചന്തു മോഹൻ, കെ യു മധു, മനു മോഹൻ, കെ കെ രാജേന്ദ്രൻ, ശ്രീകുമാർ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top