23 December Monday

"വരൂ.. ഒരു ചായ കുടിക്കൂ.. വയനാടിനെ സഹായിക്കൂ’

വെബ് ഡെസ്‌ക്‌Updated: Sunday Aug 11, 2024

അമ്പിളിയും ശ്യാമും

മങ്കൊമ്പ്
ആലപ്പുഴ–-ചങ്ങനാശേരി റോഡിൽ രാമങ്കരി എസ്ബിഐക്ക് സമീപം വൈമാസ് ചായക്കടയ്‌ക്കു മുന്നിൽ വെള്ളിയാഴ്‌ച ഒരു ബോർഡ്‌ ഉണ്ടായിരുന്നു.  ‘വരൂ.. ഒരു ചായ കുടിക്കൂ.. വയനാടിനെ സഹായിക്കൂ’..
ചായക്കട നടത്തുന്ന ശ്യാമും ഭാര്യ അമ്പിളിയുമാണ്‌ ഇങ്ങനെയൊരു ബോർഡ്‌ സ്ഥാപിച്ചത്‌. വെള്ളി പകൽ 11 മുതൽ  വൈകിട്ട് ഏഴു വരെ കടയിൽ ലഭിച്ച വരുമാനം ഇവർ വയനാട്ടിലെ ദുരിതബാധിതരെ സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകി. 18,000 രൂപയാണ്‌ നൽകിയത്‌.  
ജനങ്ങളുടെ അകമഴിഞ്ഞ പിന്തുണയാണ്‌ ലഭിച്ചതെന്ന്‌ ഇവർ പറഞ്ഞു.  ലഭിച്ച പണം ആളുകളുടെ സാന്നിധ്യത്തിൽ  എണ്ണിത്തിട്ടപ്പെടുത്തിയാണ്‌ ദുരിതാശ്വാസനിധിയിലേക്ക്‌ നൽകിയത്‌.  വയനാടിനു വേണ്ടി  പ്രാർഥനയല്ല പ്രവൃത്തിയാണ്‌ വേണ്ടതെന്നും അതിനാലാണ്‌ ഒരുദിവസത്തെ വരുമാനം ദുരിതബാധിതർക്ക്‌ നൽകാൻ തീരുമാനിച്ചതെന്നും ശ്യാം പറഞ്ഞു. സമൂഹമാധ്യമങ്ങളിൽ വലിയ പിന്തുണയാണ്‌ ശ്യാമിനും അമ്പിളിക്കും ലഭിച്ചത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top