ഹരിപ്പാട്
വയനാടിന് സഹായമെത്തിക്കാൻ ‘വയനാടിന് ഒരു ഡോളർ’ കാമ്പയിനുമായി മലയാളം മിഷൻ. ലോകം മുഴുവനുമുള്ള മലയാളം മിഷൻ വിദ്യാർഥികൾ, ഭാഷാസ്നേഹികൾ എന്നിവരിൽനിന്ന് ഒരു ഡോളർ അല്ലെങ്കിൽ 80 രൂപ ശേഖരിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിക്ഷേപിക്കുന്നതിനുള്ള പരിപാടി ആണ് ‘വയനാടിന് ഒരു ഡോളർ’. കാമ്പയിൻ ഉദ്ഘാടനം മന്ത്രി സജി ചെറിയാൻ നടത്തി.
ആദ്യഗഡുവായി ഒരു ലക്ഷം രൂപയുടെ ചെക്ക് ദുബായ് ചാപ്റ്റർ സെക്രട്ടറി സി എൻ ദിലീപിൽനിന്ന് ഏറ്റുവാങ്ങിയായിരുന്നു ഉദ്ഘാടനം. മിഷന്റെ 2023ലെ മികച്ച ചാപ്റ്ററിനുള്ള കണിക്കൊന്ന പുരസ്കാരത്തുകയാണ് ദുബായ് ചാപ്റ്റർ ആദ്യഗഡുവായി നൽകിയത്. മിഷൻ ഡയറക്ടർ കവി മുരുകൻ കാട്ടാക്കട, മനു സി പുളിക്കൽ, സാലിഹ എന്നിവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..