24 December Tuesday

കലക്ടറേറ്റിലേക്ക്‌ ഹരിത കർമസേന തൊഴിലാളികളുടെ മാർച്ച്‌

വെബ് ഡെസ്‌ക്‌Updated: Wednesday Sep 11, 2024

ഹരിതകർമസേന തൊഴിലാളി യൂണിയൻ നേതൃത്വത്തിൽ തൊഴിലാളികൾ നടത്തിയ കലക്ടറേറ്റ്‌ മാർച്ച്‌ സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി വി വി ബേബി ഉദ്‌ഘാടനംചെയ്യുന്നു

കൽപ്പറ്റ
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബൂത്തുകളിൽ ശുചീകരണ ജോലികൾ ചെയ്‌തതിന്റെ  വേതനം നൽകുക, മാസത്തിൽ ഒരുതവണ മെഡിക്കൽ ചെക്കപ്പിനുള്ള സൗകര്യം ഉറപ്പാക്കുക, ഹരിതകർമസേന തൊഴിലാളികളുടെ ആരോഗ്യ ഇൻഷുറൻസിൽ മുഴുവൻ രോഗങ്ങളും ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച്‌ ജില്ലാ ഹരിതകർമസേന തൊഴിലാളി യൂണിയൻ നേതൃത്വത്തിൽ തൊഴിലാളികൾ  കലക്ടറേറ്റ്‌  മാർച്ച്‌ നടത്തി. 
ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ ദിവസങ്ങളിൽ ബൂത്തുകൾ ശുചീകരിച്ച വേതനമാണ്‌ മാസങ്ങൾ പിന്നിട്ടിട്ടും തൊഴിലാളികൾക്ക്‌ നൽകാത്തത്‌. ഇതുസംബന്ധിച്ച്‌  കലക്ടർക്ക്‌ നിവേദനം നൽകിയിട്ടും നടപടിയില്ലായിരുന്നു.
എസ്‌കെഎംജെ സ്‌കൂൾ പരിസരത്തുനിന്നും ആരംഭിച്ച മാർച്ചിൽ നൂറുകണക്കിന്‌ തൊഴിലാളികൾ പങ്കെടുത്തു. സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി വി വി ബേബി ഉദ്‌ഘാടനംചെയ്‌തു. യൂണിയൻ ജില്ലാ പ്രസിഡന്റ്‌ ഇ എം രജനി അധ്യക്ഷയായി. ഹരിതകർമസേന തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി എം സെയ്‌ദ്‌,   ട്രഷറർ പി കെ അബു, ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി കെ റഫീഖ്‌  എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top