23 December Monday

കെജിഎൻഎ ജില്ലാ സമ്മേളനം നഴ്സുമാരുടെ റിസ്ക് അലവൻസ് വർധിപ്പിക്കണം

വെബ് ഡെസ്‌ക്‌Updated: Wednesday Sep 11, 2024

കെജിഎന്‍എ ജില്ലാ സമ്മേളനം പി വി സഹദേവന്‍ ഉദ്ഘാടനംചെയ്യുന്നു

 

മാനന്തവാടി
നഴ്സുമാരുടെ റിസ്ക് അലവൻസ് വർധിപ്പിക്കണമെന്ന്‌  കേരള ഗവ.നഴ്സസ് അസോസിയേഷൻ (കെജിഎൻഎ) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. 
വയനാട് മെഡിക്കൽ കോളേജിലെ ജീവനക്കാരുടെ ക്ഷാമം പരിഹരിക്കുക,  കാത്ത്‌ലാബും അനുബന്ധ ഐസിയുവും പൂർണതോതിൽ പ്രവർത്തന സജ്ജമാക്കുക, ബത്തേരി താലൂക്ക് ആശുപത്രിയിൽ പുതുതായി പണികഴിപ്പിച്ച അമ്മയും കുഞ്ഞും യൂണിറ്റിൽ ജീവനക്കാരെ നിയമിച്ചതിന് ശേഷം മാത്രം തുറന്ന് പ്രവർത്തിക്കുക, മേപ്പാടി കുടുംബാരോഗ്യകേന്ദ്രത്തിന്റെ  ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു.  
നിപുൺ നഗറിൽ (ഐഎംഎ) സമ്മേളനത്തിന്‌ ജില്ലാ പ്രസിഡന്റ് എ സി ശ്രീജ  പതാക ഉയർത്തി. സിഐടിയു ജില്ലാ പ്രസിഡന്റ്‌ പി വി സഹദേവൻ  ഉദ്ഘാടനംചെയ്തു. എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി ടി കെ അബ്ദുൽ ​ഗഫൂർ, കെഎ സി ശ്രീജ (സംസ്ഥാന കമ്മിറ്റി നോമിനി)ജിഎൻഎ സംസ്ഥാന സെക്രട്ടറിയറ്റം​ഗം ടി കെ ശാന്തമ്മ, കെജിഎസ്എൻഎ ജില്ലാ സെക്രട്ടറി ദിയ റോസ് തോമസ്, എ ആർ രശോബ് കുമാർ, വിജയലക്ഷ്മി എന്നിവർ സംസാരിച്ചു.  പ്രതിനിധി സമ്മേളനം  കെജിഎൻഎ സംസ്ഥാന സെക്രട്ടറി നിഷ ഹമീദ് ഉദ്ഘാടനംചെയ്തു. ജില്ലാ സെക്രട്ടറി എ ആർ രശോബ്കുമാർ പ്രവർത്തന റിപ്പോർട്ടും ട്രഷറർ എ രഞ്ജിത്ത് കണക്കും അവതരിപ്പിച്ചു. അനുമോദന, യാത്രയയപ്പ് സമ്മേളനങ്ങളും നടത്തി. ഭാരവാഹികൾ: വി എസ് റഷീദ (പ്രസിഡന്റ്), എ ആർ രശോബ്കുമാർ (സെക്രട്ടറി), എ രഞ്ജിത്ത്(ട്രഷറർ).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top