25 November Monday

വെള്ളിയാഭരണ കവര്‍ച്ച; പ്രതിയെ 
കസ്റ്റഡിയില്‍ വാങ്ങും

വെബ് ഡെസ്‌ക്‌Updated: Wednesday Sep 11, 2024
കണ്ണൂർ
താവക്കരയിലെ ‘അർഷിത്’ ജ്വല്ലറിയിൽനിന്ന്‌ ഒമ്പതുലക്ഷം രൂപ വിലവരുന്ന എട്ടുകിലോ വെള്ളി ആഭരണങ്ങൾ കവർന്ന  കേസിലെ പ്രതി ബിഹാർ ഖഗാരിയ സ്വദേശി ദർവേന്ദ്രകുമാറി(33)നെ കസ്റ്റഡിയിൽ ലഭിക്കാൻ  അന്വേഷകസംഘം കോടതിയിൽ അപേക്ഷ നൽകും. സംസ്ഥാനത്തിന്റെ  വിവിധഭാ​ഗങ്ങളിൽ പ്രതി മോഷണം നടത്തിയതായി  സംശയിക്കുന്നുണ്ട്. ഇയാളുടെ ഫോൺ കോളുകൾ പരിശോധിച്ചുവരികയാണ്.  മോഷ്ടിച്ച ആഭരണങ്ങൾ പ്രതി ജ്വല്ലറികളിൽ വിറ്റതായി അന്വേഷണത്തിൽ വ്യക്തമായി. ഇത് വീണ്ടെടുക്കും.  സിസിടിവി ക്യാമറ ദൃശ്യമാണ് പ്രതിയെ തിരിച്ചറിയാൻ സഹായിച്ചത്. കണ്ണൂർ ടൗൺ പൊലീസ് സംഘം നേപ്പാൾ അതിർത്തിയിൽനിന്നാണ് നിരവധി മോഷണക്കേസുകളിൽ പ്രതിയായ ഇയാളെ പടികൂടിയത്. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top