22 December Sunday

പഴയ പെൻഷൻ പദ്ധതി 
പുനസ്ഥാപിക്കണം

വെബ് ഡെസ്‌ക്‌Updated: Wednesday Sep 11, 2024

ബിഎസ്എൻഎൽ - ഡിഒടി പെൻഷനേഴ്സ് അസോസിയേഷൻ ജനറൽബോഡി കെ ജി ജയരാജ് ഉദ്ഘാടനം ചെയ്യുന്നു

 കണ്ണൂർ

കേന്ദ്രസർക്കാർ നടപ്പാക്കാൻ തീരുമാനിച്ച യൂണിഫൈഡ് പെൻഷൻ പദ്ധതി  നടപ്പാക്കരുതെന്നും  പഴയ പെൻഷൻ പദ്ധതി പുനസ്ഥാപിക്കണമെന്നും ഓൾ ഇന്ത്യാ ബിഎസ്എൻഎൽ - ഡിഒടി പെൻഷനേഴ്സ് അസോസിയേഷൻ ജനറൽബോഡി യോഗം  എഐബിഡിപിഎ അഖിലേന്ത്യാ ജനറൽ സെക്രട്ടറി കെ ജി ജയരാജ് ഉദ്ഘാടനം ചെയ്തു. 1968 സെപ്തമ്പർ 19ന്റെ  അഖിലേന്ത്യാ പണിമുടക്കിൽ പങ്കെടുത്തവരെ ആദരിച്ചു. കെ ജയകൃഷ്ണൻ അധ്യക്ഷനായി. പി മനോഹരൻ, വി എം ബി പൊതുവാൾ, കെ മോഹനൻ, കെ ശാന്തകുമാർ, കെ രാജൻ, കെ ആർ ആർ വർമ, പി എം ഏലിയാമ്മ, സി പി ചാത്തുക്കുട്ടി, എൻ പി ഗിരിധരൻ, പി രമേശൻ, കെ എം ജയദേവൻ, പി ആർ സുധാകരൻ,   പി പ്രവീൺ  എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top