പരിയാരം
കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ജീവനക്കാരുടെ പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് എൻജിഒ യൂണിയൻ മെഡിക്കൽ കോളേജിന് മുന്നിൽ നടത്തിയ രാപകൽ ധർണ സമാപിച്ചു.
ജീവനക്കാരുടെ ആഗിരണ പ്രക്രിയ ഉടൻ പൂർത്തീകരിക്കുക, തസ്തിക നിർണയിക്കുമ്പോൾ മുൻകാല സർവീസ് പരിഗണിക്കുക, സ്റ്റാൻഡ് എലോൺ ഓപ്ഷൻ സ്വീകരിച്ച ജീവനക്കാർക്ക് നിലവിൽ ലഭിക്കുന്ന ശമ്പളം സംരക്ഷിച്ച് നൽകുക, വിരമിച്ചവർക്കുള്ള ആനുകൂല്യം ഉടൻ അനുവദിക്കുക തുടങ്ങിയ ആവശ്യമുന്നയിച്ചായിരുന്നു ധർണ. എൻജിഒ യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം വി ശശിധരൻ, വൈസ് പ്രസിഡന്റ് കെ പി സുനിൽകുമാർ, വി സജീവ് കുമാർ, കെ വിജയകുമാർ,കെ വി ഷിജിത്, ഭാനുപ്രകാശ്, കെ ദാമോദരൻ, എ വി രവീന്ദ്രൻ, പി പി ദാമോദരൻ, എം വി രാജീവൻ, ടി വി പ്രഭാകരൻ, പി ബാലൻ, ഐ വി ശിവരാമൻ, സി പി ഷിജു, കെ സി സുനിൽ, എ നിശാന്ത്, ടി വി ദീപ, പി ആർ ജിജേഷ് എന്നിവർ സംസാരിച്ചു. യൂണിയൻ ഏരിയാ കമ്മിറ്റികളും വിവിധ സംഘടനകളും സമരകേന്ദ്രത്തിലേക്ക് അഭിവാദ്യ പ്രകടനം നടത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..