കണ്ണൂർ
രുചിയൂറും വിഭവങ്ങളൊരുക്കി ഓണമുണ്ണാനുള്ള തയ്യാറെടുപ്പിലാണ് എല്ലാവരും. സദ്യയ്‌ക്ക് വേണ്ടതെല്ലാം ഓരോന്നായി വാങ്ങിക്കൂട്ടുന്നതിനു പകരം ഒന്നിച്ചൊരു കിറ്റിൽ കിട്ടിയാലോ?. അവശ്യസാധനങ്ങളെല്ലാം ഉൾപ്പെടുത്തി കേരള ദിനേശ് ഒരുക്കിയ സമൃദ്ധി ഓണക്കിറ്റാണ് ഇത്തവണ വിപണിയിലെ താരം. കണ്ണൂർ പൊലീസ് മൈതാനിയിലെ ദിനേശ് ഓണം മേളയിലും ദിനേശിന്റെ് മറ്റ് ഔട്ട്‌ലെറ്റുകളിലും കിറ്റ് ലഭിക്കും. 999 രൂപയുടെ കിറ്റിൽ 26 ഇനങ്ങളാണുള്ളത്. 1301 രൂപയാണ് വില. ബിരിയാണി അരി ഒരു കിലോ/ മട്ട അരി രണ്ട് കിലോ, പ്രഥമൻ കിറ്റ് 650 ഗ്രാം, തേങ്ങാപാൽ 200 മില്ലി, കടല 25 ഗ്രാം, തുവരപരിപ്പ്–-250 ഗ്രാം, കടുക്–- 100 ഗ്രാം, ജീരകം–-50 ഗ്രാം, പുളി 100 ഗ്രാം, വെളിച്ചെണ്ണ–- 500 മില്ലി, നെയ്യ്–- 50 ഗ്രാം, മുളക്‌പൊടി–- 100ഗ്രാം, മല്ലിപ്പൊടി–-100 ഗ്രാം, മഞ്ഞൾപൊടി–- 100ഗ്രാം, സാമ്പാർപൊടി–-100 ഗ്രാം തുടങ്ങി ഉപ്പേരിയും അച്ചാറും പപ്പടവും കിറ്റിലുണ്ട്. ഓരോ കിറ്റിനും സമ്മാനക്കൂപ്പണിലൂടെ സമ്മാനങ്ങളുമുണ്ട്.
ദിനേശ് അപ്പാരൽസിന്റെ വസ്‌ത്രയിനങ്ങളിലും ഓണം ഓഫറുണ്ട്. 849 വിലയുള്ള കോട്ടൺ ലിനൻ കുർത്ത 999നും 749 വിലയുള്ള പ്രിന്റഡ് ഓപ്പൺ കോളർ ഷർട്ടിന് 699 രൂപ 1189 രൂപയുടെ സാറ്റിൻ ഷർട്ടിന് 849 എന്നിങ്ങനെയാണ് ഓഫറുകൾ. 1999 രൂപയുടെ റിവേഴ്‌സിബിൾ ബെഡ്‌ഷീറ്റിന് 1599 രൂപയ്‌ക്കും 1899 രൂപയുള്ള ഒറ്റനിറമുള്ള ബെഡ്‌ഷീറ്റ് 1599 രൂപയ്‌ക്കും ലഭിക്കും. കറിപൗഡറുകൾ, ജാം, സ്‌ക്വാഷ് തുടങ്ങിയവയും മേളയിലുണ്ട്.
കെടിഡിസി
പായസമേളക്ക്
തുടക്കം
കണ്ണൂർ
ഓണത്തിന് മാധുര്യമേറാൻ വ്യത്യസ്ത രുചികളിൽ പായസവുമായി കെടിഡിസി പായസമേളക്ക് തുടക്കമായി. പാൽപായസത്തിൽ തുടങ്ങി നവരസ പായസം, പഴപ്രഥമൻ, പാലടപ്രഥമൻ, പരിപ്പ് പ്രഥമൻ കടലപായസം, ലൂംലാൻഡ് സ്‌പെഷ്യൽ പായസം, മത്തൻ, ബീറ്റ്‌റൂട്ട് പായസം വരെ മേളയിലുണ്ട്. താവക്കരയിലെ കെടിഡിസി ലൂംലാൻഡിലും ജില്ലാ പഞ്ചായത്ത് ഓഫീസിന് സമീപത്തെ സ്‌റ്റാളിലും പായസം ലഭിക്കും. ഒരു ലിറ്റർ–- 500 രൂപ, അരലിറ്റർ–- 400, ഒരു കപ്പ് –- 50 എന്നിങ്ങനെയാണ് വില. 13 മുതൽ 15വരെ 24 വിഭവങ്ങൾ അടങ്ങിയ ഓണസദ്യയും ലഭിക്കും. മേള ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ ഉദ്‌ഘാടനംചെയ്‌തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..