കണ്ണൂർ
മങ്കി മലേറിയ ബാധിച്ച് രണ്ട് കുരങ്ങുകൾ ചത്ത ആറളം വന്യജീവി സങ്കേതത്തിന് സമീപപ്രദേശങ്ങളിൽ ആരോഗ്യ വകുപ്പിന്റെ പരിശോധന ഊർജിതം. കീഴ്പ്പള്ളി സാമൂഹികാരോഗ്യകേന്ദ്രം, ആറളം കുടുംബരോഗ്യകേന്ദ്രം എന്നിവിടങ്ങളിൽ പനി റിപ്പോർട്ട് ചെയ്ത പ്രദേശത്തെ രണ്ടുപേരുടെയും വന്യജീവി സാങ്കേതത്തിലെ 11 ജീവനക്കാരുടെയും മലേറിയ പരിശോധനാ ഫലം നെഗറ്റീവാണ്. ആറളം ഫാം ബ്ലോക്ക് -ഒമ്പതിൽ വളയംചാൽ അങ്കണവാടിയിലും മലേറിയ പരിശോധന ക്യാമ്പ് നടന്നു. ക്യാമ്പിൽ പങ്കെടുത്ത എല്ലാവരുടെയും പരിശോധനാ ഫലം നെഗറ്റീവാണ്.
കുരങ്ങുകൾ ചത്ത സ്ഥലത്തുനിന്ന് മലേറിയ പരത്തുന്ന കൊതുകുകളുടെ കൂത്താടികളെ ജില്ലാ വെക്ടർ ബോൺ ഡിസീസ് കൺട്രോൾ ടീം കണ്ടെത്തി. പക്ഷേ, കൂത്താടിയിൽ മലേറിയക്ക് കാരണമായ പ്ലാസ്മോഡിയം സൂഷ്മാണുവിനെ ലഭിച്ചില്ല. ജില്ലാ വെക്ടർ ബോൺ ഡിസീസ് കൺട്രോൾ ഓഫീസർ ഡോ. കെ കെ ഷിനിയുടെ നേതൃത്വത്തിലുള്ള സംഘമായിരുന്നു പരിശോധന നടത്തിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..