21 December Saturday

മാടായിപ്പാറയിലേക്ക്‌ വരൂ കണ്ടറിയാം, തൊട്ടറിയാം കാർഷിക വിജയം

വെബ് ഡെസ്‌ക്‌Updated: Wednesday Sep 11, 2024

മാടായിപ്പാറയിലെ പച്ചക്കറി കൃഷി

മാട്ടൂൽ
പാറപ്പുറത്ത്‌  കൃഷിയെന്ന്‌  കേട്ടാൽ അസാധ്യമെന്ന്‌  കുരുതിയ കാലമുണ്ടായിരുന്നു. എന്നാൽ,  നിശ്ചയദാർഢ്യമുണ്ടെങ്കിൽ അവിടെയും കൃഷി നടത്താമെന്നു കാണിച്ചുതരികയാണ്‌  മാടായിപ്പാറ തവരത്തടത്തിലെ കർഷകർ. ഭക്ഷ്യോൽപ്പാദനത്തിലെ ഈ സ്വയംപര്യാപ്‌തത ആർക്കും പകർത്താവുന്ന  കൃഷിപാഠമാണ്‌.       കണ്ണെത്താദൂരത്തോളം പൂത്തുലഞ്ഞ ചെണ്ടുമല്ലികൾ,  വിവിധ പച്ചക്കറികൾ,  ഔഷധ സസ്യങ്ങൾ  പാറപ്പുറത്തൊക്കെ എന്ത്‌ ചെയ്യാനാകുമെന്ന്‌ പരിഹസിച്ചവർക്കുള്ള മറുപടിയാണ്‌ മാടായിപ്പാറ തവരത്തടത്തിലെ കൃഷിക്കാഴ്ച. 
    12 ഏക്കറിലെ തവരത്തടം ക്ലസ്റ്ററിന്റെ  നേതൃത്വത്തിലാണ് പച്ചക്കറി കൃഷി.  48 കർഷകരാണ് ക്ലസ്റ്ററിൽ. വെണ്ട, വഴുതിന, പച്ചമുളക്, പാവയ്ക്ക, പയർ ,ചീര ,പടവലം,  വെള്ളരി ഉൾപ്പെടെ മിക്കവയും ഇവിടെയുണ്ട്. കല്യാശേരി മണ്ഡലം ഔഷധഗ്രാമം പദ്ധതിയുടെ ഭാഗമായി അഞ്ചേക്കറിലാണ്‌  കുറുന്തോട്ടി കൃഷി. മാടായി ഔഷധഗ്രാമം കൂട്ടായ്മയുടെ നേതൃത്വത്തിലാണിത്‌. ഔഷധഗ്രാമം കർഷക കൂട്ടായ്‌മയുടേതാണ്‌  ഹോർട്ടി കൾച്ചർ മിഷൻ പദ്ധതി പ്രകാരം ചെണ്ടുമല്ലി  കൃഷി.   മാടായി കൃഷിഭവന്റെ  സഹായവും കൃഷിക്കുണ്ട്‌.  
കാർഷികരംഗത്തേ പരിപോക്ഷിപ്പിക്കാൻ സംസ്ഥാന സർക്കാർ നടപ്പാക്കിയ പദ്ധതികളാണ് കർഷകർക്ക് ആശ്വാസമാകുന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top