മുള്ളേരിയ
പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കമ്മിറ്റി കാടക വനസത്യാഗ്രഹ സ്‌ക്വയറിൽ സംഘടിപ്പിച്ച ഗാന്ധിസ്‌മൃതി പ്രഭാഷകൻ പി എൻ ഗോപീകൃഷ്ണൻ ഉദ്ഘാടനംചെയ്തു.
കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് മുന്നിലെ സ്മാരക സന്ദർശനത്തിനുശേഷം കർമംതൊടി ഇ എം എസ് വായനശാല ഹാളിൽ നടന്ന ഗാന്ധിസ്മൃതിയിൽ ജില്ലാ വൈസ് പ്രസിഡന്റ് കെ വി സജീവൻ അധ്യക്ഷനായി.
സംസ്ഥാന വൈസ് പ്രസിഡന്റ് ഇ പി രാജഗോപാലൻ, ജില്ലാ സെക്രട്ടറി ജയചന്ദ്രൻ കുട്ടമ്മത്ത്, സംസ്ഥാന കമ്മിറ്റി അംഗം സി ഷുക്കൂർ, വി വിജയൻ, എൻ എം മോഹനൻ, സി പ്രശാന്ത് എന്നിവർ സംസാരിച്ചു. ഏരിയാ സെക്രട്ടറി രജിത്ത് കാടകം സ്വാഗതം പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..