23 December Monday

നിവേദിന്‌ ദേശീയ സ്‌കോളർഷിപ്പ്‌

വെബ് ഡെസ്‌ക്‌Updated: Friday Oct 11, 2024

നിവേദ് ശിൽപങ്ങൾക്കൊപ്പം

 തൃക്കരിപ്പൂർ 

കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ ടാലന്റ്‌ റിസോഴ്സ്  സ്കോളർഷിപ്പിന് തടിയൻകൊവ്വലിലെ കെ നിവേദ് അർഹനായി. ദേശീയതലത്തിൽ കലാരംഗത്ത് കഴിവ് തെളിയിച്ച കുട്ടികൾക്ക് നൽകുന്നതാണ്‌ ഈ സ്‌കോളർഷിപ്പ്‌. ഉദിനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പത്താം തരം വിദ്യാർഥിയാണ്. തന്റെ ശില്പങ്ങളുടെ പ്രദർശനം കേരള ലളിതകലാ അക്കാദമിയുടെ പയ്യന്നൂർ ആർട്ട് ഗ്യാലറിയിൽ പ്രദർശിപ്പിക്കാനുള്ള ഒരുക്കത്തിലാണ് നിവേദ്‌. 
ചെമ്പ്രകാനം ശിൽപ കലാ അക്കാദമിയിൽനിന്നാണ് പരിശീലനം നേടിയത്.   മാവിലാക്കടപ്പുറം ഗവ. എൽപി സ്കൂൾ  അധ്യാപകൻ പ്രദീപിന്റെയും അജാനൂർ ഗവ. ഫിഷറീസ് യുപി സ്കൂൾ അധ്യാപിക സജിതയുടെയും മകനാണ് നിവേദ്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top