തളിപ്പറമ്പ്
നവരാത്രി ആഘോഷത്തിന്റെ ഭാഗമായി തളിപ്പറമ്പ് ബ്രാഹ്മണ സമൂഹമഠം ഒരുക്കിയ ബൊമ്മക്കൊലു ഉത്സവത്തിന് തിരക്കേറി. ചിറവക്ക് പി നീലകണ്ഠ അയ്യർ സ്മാരക മന്ദിരത്തിൽ പരമ്പരാഗത ശൈലിയിൽ തുടങ്ങിയ ഉത്സവാഘോഷം കാണാൻ നിരവധിയാളുകളാണെത്തിയത്. രാമായണം, മഹാഭാരതം, വേദങ്ങൾ, പുരാണം, ഉപനിഷത്ത് എന്നിവയിലെ പുരാണ കഥാപാത്രങ്ങളുടെയും മഹാന്മാരുടെയും ജീവൻതുടിക്കുന്ന കുഞ്ഞുരൂപങ്ങളുടെ പ്രദർശനം ഏവരെയും ആകർഷിക്കുന്നതാണ്. കാർഷിക സംസ്‌കാരം, കരകൗശല പാരമ്പര്യം, ഉണ്ണിയേശുവിന്റെ പിറവി, മക്ക, വിവിധ മതങ്ങളുടെ പ്രതീകങ്ങളും ബൊമ്മകളുടെ പ്രദർശനത്തിലുണ്ട്. ഭാരതീയ സംസ്കാരത്തിന്റെ വൈവിധ്യങ്ങളുടെ കഥപറയുന്ന പ്രദർശനത്തിൽ മൂവായിരത്തോളം ബൊമ്മക്കൊലുകളുണ്ട്.
പ്രദർശനം എം വി ഗോവിന്ദൻ എംഎൽഎ സന്ദർശിച്ചു. ദിവസവും വൈകിട്ട് ആറ്‌മുതൽ രാത്രി എട്ടുവരെയാണ് പ്രദർശനം. പെരിഞ്ചെല്ലൂർ സംഗീത സഭ സ്ഥാപകൻ വിജയ് നീലകണ്‌ഠന്റെ നേതൃത്വത്തിലാണ് ബൊമ്മക്കൊലു ഉത്സവം ഒരുക്കിയത്. 12ന് സമാപിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..