കണ്ണൂർ
പ്രാദേശികവിപണി കീഴടക്കാൻ കുടുംബശ്രീ ഓക്സിലറി യൂണിറ്റ് സംരംഭമായ ജി ടോട്ടൽ. കുടുംബശ്രീ പ്രവർത്തകർ വീടുകളിൽനിന്നും നിർമിക്കുന്ന ഉൽപ്പന്നങ്ങളായ അലക്കുസോപ്പ്, സോപ്പ് പൊടി, ഭക്ഷ്യഉൽപ്പന്നങ്ങൾ എന്നിവ ശേഖരിച്ച് ഇരിക്കൂർ ബ്ലോക്ക് പരിധിയിലുള്ള ചെറുകിട സ്ഥാപനങ്ങൾ, സൂപ്പർ മാർക്കറ്റുകൾ, കുടുംബശ്രീ ഹോംഷോപ് ശൃംഖലകൾ, വിവിധ ഔട്ട്‌ലെറ്റുകൾ എന്നിവ വഴി ആദ്യഘട്ടം വിൽപ്പന നടത്തും.
കുറ്റ്യാട്ടൂർ പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ്സിന്റെ ആഭിമുഖ്യത്തിൽ വാർഡ് എട്ട് കോമക്കരിയിൽ ആരംഭിച്ച ‘ഒരു ഗ്രാമമാകെ സംരംഭകരാകുന്നു ജി ടോട്ടലിലൂടെ’ എന്ന സംരംഭത്തിന്റെ ഉദ്‌ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ നിർവഹിച്ചു. കുറ്റ്യാട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് പി പി റെജി അധ്യക്ഷയായി. വൈസ് പ്രസിഡന്റ് സി നിജിലേഷ് സ്വാഗതവും പറഞ്ഞു. കുടുംബശ്രീ ജില്ലാമിഷൻ കോ ഓഡിനേറ്റർ എം വി ജയൻ ആദ്യ വിൽപ്പന നടത്തി സംസാരിച്ചു. യു മുകുന്ദൻ, സി ബിന്ദു, കെ മധു, വി വി സുജിത എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..