27 December Friday

തോട്ടട–-എടക്കാട്‌ റൂട്ടിൽ 
സ്വകാര്യബസ്‌സമരം 22 മുതൽ

വെബ് ഡെസ്‌ക്‌Updated: Friday Oct 11, 2024
കണ്ണൂർ
തോട്ടട–- നടാൽ –-എടക്കാട്‌ വഴി ഓടുന്ന സ്വകാര്യ ബസുകൾ 22 മുതൽ അനിശ്‌ചിതകാല സമരം നടത്തും. എൻഎച്ച്‌ 66 നിർമിക്കുമ്പോൾ കണ്ണൂരിൽനിന്ന്‌   ബസുകൾക്ക്‌ നേരിട്ട്‌ സർവീസ്‌റോഡിൽ പ്രവേശിക്കാൻ കഴിയാത്തതിൽ പ്രതിഷേധിച്ചാണ്‌ സമരം. മുന്നോടിയായി കണ്ണൂർ ജില്ലാ ബസ്‌ ഓപ്പറേറ്റേഴ്‌സ്‌ അസോസിയേഷൻ നേതൃത്വത്തിൽ തിങ്കൾ പകൽ മൂന്നിന്‌ നടാൽ വിജ്ഞാനദായനി  വായനശാലയിൽ യോഗം ചേരും.  ബസ്സുടമസ്ഥരുടെയും തൊഴിലാളികളുടെയും യോഗം 19ന്‌ പകൽ രണ്ടരയ്‌ക്ക്‌  ജില്ലാ ബസ്‌ ഓപ്പറേറ്റേഴ്‌സ്‌ അസോസിയേഷൻ ഹാളിൽ ചേരും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top