23 December Monday

തലവടി ഉപജില്ലാ 
ശാസ്‌ത്രമേളയ്‌ക്ക്‌ തുടക്കമായി

വെബ് ഡെസ്‌ക്‌Updated: Friday Oct 11, 2024

 മങ്കൊമ്പ്

തലവടി ഉപജില്ലാ ശാസ്‌ത്ര,- ഗണിതശാസ്‌ത്ര,- സാമൂഹ്യശാസ്‌ത്ര, -പ്രവൃത്തിപരിചയ, -ഐടി മേളയ്‌ക്ക്‌ തുടക്കമായി. വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ പി കെ വേണുഗോപാല്‍ ഉദ്ഘാടനംചെയ്‌തു.
തലവടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ സന്തോഷ് അധ്യക്ഷനായി. ബീന ജോസഫ്, മെർലിൻ ബൈജു, എബ്രഹാം ചാക്കോ, വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ ലിബിമോള്‍ വര്‍ഗീസ്, ജനറല്‍ കണ്‍വീനര്‍ സെന്റ് ജോര്‍ജ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഈശോ തോമസ്, ഹൈസ്‌കൂള്‍ പ്രധാനാധ്യാപകൻ എം കെ തോമസ്, തലവടി ബിപിഒ ജി ഗോപലാല്‍ എന്നിവര്‍ സംസാരിച്ചു. 14ന് പ്രവൃത്തിപരിചയമേള മുട്ടാര്‍ സെന്റ് ജോര്‍ജ് ചര്‍ച്ച് ഓഡിറ്റോറിയം, സെന്റ്‌ ജോര്‍ജ് എല്‍പി സ്‌കൂൾ എന്നിവിടങ്ങളിലും ഗണിതശാസ്‌ത്രമേള സെന്റ് ജോര്‍ജ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും 16ന് സാമൂഹ്യശാസ്‌ത്രമേള, ശാസ്‌ത്രമേള, ഐടി മേള എന്നിവ സെന്റ് ജോര്‍ജ് എല്‍പി സ്‌കൂള്‍, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിൽ നടക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top