15 November Friday

ചിറ്റൂർ കോളനി ഇനി 
"കാർത്യായനി അമ്മ നഗർ’

വെബ് ഡെസ്‌ക്‌Updated: Friday Oct 11, 2024

ചേപ്പാട് പഞ്ചായത്തിലെ ചിറ്റൂർ കോളനിക്ക് കാർത്യായനി അമ്മ നഗർ എന്ന് നാമകരണം ചെയ്‍ത ചടങ്ങ് കാർത്തികപ്പള്ളി തഹസിൽദാർ പി എ സജീവ് ഉദ്ഘാടനംചെയ്യുന്നു

കാർത്തികപ്പള്ളി 
ചേപ്പാട് പഞ്ചായത്തിലെ ചിറ്റൂർ കോളനി ഇനി മുതൽ കാർത്യായനി അമ്മ നഗർ. സംസ്ഥാന സർക്കാരിന്റെ നിർദ്ദേശപ്രകാരം കോളനികളുടെയും ഊരുകൂട്ടങ്ങളുടെയും പേരുകൾ പുനർനാമകരണം ചെയ്യുന്നതിന്റെ ഭാഗമായി മുട്ടം ചിറ്റൂർ ലക്ഷം വീട് കോളനിക്ക് കാർത്തികപ്പള്ളി തഹസിൽദാർ പി എ സജീവ് കാർത്യായനിയമ്മ നഗർ എന്ന് പേരിട്ടു. 
നാരീ പുരസ്കാര ജേതാവ് അക്ഷരമുത്തശ്ശി കാർത്യായനിയമ്മയുടെ ഒന്നാം ചരമവാർഷികദിനത്തിൽ നടന്ന ചടങ്ങിൽ ചേപ്പാട് പഞ്ചായത്ത് പ്രസിഡന്റ് എം കെ വേണുകുമാർ അധ്യക്ഷനായി. സംസ്ഥാന സാക്ഷരതാമിഷൻ ഡയറക്ടർ എ ജി ഒലീന അനുസ്മരണ പ്രഭാഷണം നടത്തി. സ്ഥിരം സമിതി അധ്യക്ഷരായ കെ വിശ്വപ്രസാദ്, എസ് വിജയകുമാരി, പഞ്ചായത്ത് അംഗങ്ങളായ ഐ തമ്പി, വി സനിൽകുമാർ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top