24 November Sunday

നിർമാണമേഖലയിലെ തൊഴിൽ പ്രതിസന്ധി പരിഹരിക്കണം: സിഐടിയു

സ്വന്തം ലേഖകൻUpdated: Friday Oct 11, 2024

സിഐടിയു ജില്ലാ ജനറൽ കൗൺസിൽ ആനത്തലവട്ടം ആനന്ദൻ നഗറിൽ (ചേർത്തല ടൗൺ ഹാൾ) സംസ്ഥാന പ്രസിഡന്റ്‌ ടി പി രാമകൃഷ്ണൻ എംഎൽഎ ഉദ്ഘാടനംചെയ്യുന്നു

ചേർത്തല
നിർമാണമേഖലയിലെ തൊഴിൽ പ്രതിസന്ധി പരിഹരിക്കണമെന്ന്‌ സിഐടിയു ജില്ലാ ജനറൽ കൗൺസിൽ ആവശ്യപ്പെട്ടു. ആശാപ്രവർത്തകരുടെ തൊഴിൽഭാരം വർധിപ്പിക്കുന്നത്‌ അവസാനിപ്പിക്കണമെന്നും മത്സ്യോൽപ്പന്നങ്ങളുടെ കയറ്റുമതിയിൽ നിലനിൽക്കുന്ന പ്രതിസന്ധി പരിഹരിക്കണമെന്നും കൗൺസിൽ ആവശ്യപ്പെട്ടു.
ചേർത്തല ടൗൺഹാളിൽ (ആനത്തലവട്ടം ആനന്ദൻ നഗർ) സിഐടിയു സംസ്ഥാന പ്രസിഡന്റ്‌ ടി പി രാമകൃഷ്‌ണൻ എംഎൽഎ ഉദ്‌ഘാടനംചെയ്‌തു. ജില്ലാ പ്രസിഡന്റ്‌ എച്ച്‌ സലാം എംഎൽഎ പതാക ഉയർത്തി. കെ പ്രസാദ്‌ അനുശോചനപ്രമേയം അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി സി കെ ഹരികൃഷ്‌ണൻ സംഘടനാ റിപ്പോർട്ടും ജില്ലാ ജനറൽ സെക്രട്ടറി പി ഗാനകുമാർ പ്രവർത്തനറിപ്പോർട്ടും അവതരിപ്പിച്ചു. 
എച്ച്‌ സലാം അധ്യക്ഷനായി. സിഐടിയു സംസ്ഥാന വൈസ്‌പ്രസിഡന്റ്‌ സി എസ്‌ സുജാത, സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ, സിഐടിയു സംസ്ഥാന സെക്രട്ടറി സി ബി ചന്ദ്രബാബു എന്നിവർ പങ്കെടുത്തു. സ്വാഗതസംഘം കൺവീനർ എൻ ആർ ബാബുരാജ്‌ സ്വാഗതവും പി ഷാജിമോഹൻ നന്ദിയും പറഞ്ഞു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top