21 December Saturday

കണ്ണീരിൽ കുതിർന്ന്‌ മടക്കം

വെബ് ഡെസ്‌ക്‌Updated: Friday Oct 11, 2024

നടൻ ടി പി മാധവന് മന്ത്രി സജി ചെറിയാൻ അന്ത്യാഞ്ജലി അർപ്പിക്കുന്നു. ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാൻ ഷാജി എൻ കരുൺ, സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എം വിജയകുമാർ എന്നിവർ സമീപം

 തിരുവനന്തപുരം

ഏറെ കാണാൻ ആഗ്രഹിച്ച മകൻ മുന്നിൽനിന്നു, പക്ഷേ ഉണരാത്ത ഉറക്കത്തിലായിരുന്നു അദ്ദേഹം. നടൻ ടി പി മാധവനെ അവസാനമായി കാണാൻ മകൻ രാജകൃഷ്‌ണ മേനോൻ ഭാരത്‌ ഭവനിലെ പൊതുദർശന സ്ഥലത്താണ്‌ എത്തിയത്‌. മൂന്നു പതിറ്റാണ്ട്‌ മുമ്പ്‌ മാധവൻ വിവാഹബന്ധം വേർപ്പെടുത്തിയിരുന്നു. അക്ഷയ് കുമാർ നായകനായ എയർ ലിഫ്റ്റ് എന്ന ചിത്രത്തിന്റെ സംവിധായകൻ രാജകൃഷ്‌ണ മേ നോനാണ്‌.
സന്യസിക്കാനായാണ് 2015ൽ ടി പി മാധവൻ ഹരിദ്വാറിലേക്ക് പോയത്. ഒരു ദിവസം മുറിയിൽ കുഴഞ്ഞുവീണു. അവിടെയുള്ള മലയാളിയാണ്‌ അദ്ദേഹത്തെ ആശുപത്രിയിലാക്കിയത്‌. തിരുവനന്തപുരം വഴുതക്കാടായിരുന്നു ജന്മവീട്‌. 2016 ഫെബ്രുവരി 28 മുതൽ പത്തനാപുരം ഗാന്ധിഭവനിലായിരുന്നു താമസം. ഗാന്ധിഭവന്റെ സെക്രട്ടറി പുനലൂർ സോമരാജനും പ്രവർത്തകരും സംസ്‌കാരംവരെ ഒപ്പമുണ്ടായി. കുടുംബവും ഗാന്ധിഭവൻ ജീവനക്കാരും വേദനയോടെ അദ്ദേഹത്തെ യാത്രയാക്കി. എണ്ണമറ്റ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ടി പി മാധവൻ ഇനി ജീവിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top