22 December Sunday

യുഡിഎഫും ബിജെപിയും പെൻഷൻ മുടക്കികൾ

വെബ് ഡെസ്‌ക്‌Updated: Monday Nov 11, 2024
ചേലക്കര
പെൻഷൻ മുടക്കികളാണ്‌ യുഡിഎഫും ബിജെപിയുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. ചേലക്കരയിൽ എൽഡിഎഫ്‌ തെരഞ്ഞെടുപ്പ് റാലികൾ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാവപ്പെട്ടവർക്ക്‌ പെൻഷൻ കൊടുക്കാൻ സർക്കാർ കമ്പനി രൂപീകരിച്ചു. 
     പെൻഷൻ കമ്പനിയെടുക്കുന്ന വായ്‌പ സംസ്ഥാനത്തിന്റെ കടമെടുപ്പ്‌ പരിധിയിലാക്കി കേന്ദ്രസർക്കാർ. സാമ്പത്തിക ഞെരുക്കമുണ്ടാക്കി പെൻഷൻ തടയാനായിരുന്നു ബിജെപി സർക്കാരിന്റെ  ശ്രമം.  ഇതിനെതിരെ പറയേണ്ട കോൺഗ്രസും യുഡിഎഫും മിണ്ടിയില്ല. തങ്ങൾ ഒന്നര വർഷം മുടക്കിയ പെൻഷൻ മുടങ്ങട്ടേയെന്ന നിലപാടായിരുന്നു അവർക്ക്‌. കേന്ദ്രത്തിലും കേരളത്തിലും സർക്കാരുണ്ടായിട്ടും കോൺഗ്രസിന്‌ പെൻഷൻ കൊടുക്കാനായില്ല. പാവപ്പെട്ടവർക്കുള്ള സഹായം അങ്ങനെ കൊടുക്കരുത്‌, തടയണമെന്ന ദുഷ്ചിന്തയായിരുന്നു ഇരുവർക്കും. 
  സാമ്പത്തിക പ്രയാസത്തിൽ ചില മാസങ്ങളിൽ  പെൻഷൻ മുടങ്ങിയിട്ടുണ്ട്‌. ഇപ്പോൾ എല്ലാ മാസവും കൊടുക്കുന്നു. കുടിശ്ശികയുള്ള അഞ്ച്‌ ഗഡുക്കളിൽ ഒന്ന്‌ കൊടുത്തു. ഒന്ന്‌  ഈ വർഷം കൊടുക്കും. മൂന്ന്‌  ഗഡു അടുത്തവർഷം കൊടുത്തുതീർക്കും. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top