22 December Sunday

ബാലസംഘം അം​ഗത്വ പ്രവര്‍ത്തനം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Monday Nov 11, 2024

ബാലസംഘം അം​ഗത്വ വിതരണോദ്ഘാടനം അരുവിപ്പുറത്ത് സംസ്ഥാന സെക്രട്ടറി ഡി എസ് സന്ദീപ് 
സെഹ്ബ എൻ അസറിന് നൽകി നിർവഹിക്കുന്നു

തിരുവനന്തപുരം
ഇന്ത്യയുടെ ഒരുമയ്ക്കായി നിറവാറന്ന ബാല്യങ്ങൾ എന്ന മുദ്രാവാക്യമുയർത്തി ജില്ലയിലെ ബാലസംഘം അംഗത്വ പ്രവർത്തനങ്ങൾക്ക് തുടക്കമായി.  
ജില്ലാ  ഉദ്ഘാടനം അരുവിപ്പുറത്ത്    സംസ്ഥാന സെക്രട്ടറി ഡി എസ് സന്ദീപ് സെഹ്ബ എൻ അസറിന് നൽകി നിർവഹിച്ചു.
ബാലവേലയും പൊലിയുന്ന ബാല്യവും എന്ന വിഷയത്തിൽ  സെമിനാറും നടന്നു.   കവി അഖിലൻ ചെറുകോട് ഉദ്‌ഘാടനം ചെയ്‌തു.  ഏരിയ പ്രസിഡന്റ് ഭാഗ്യലക്ഷ്മി അധ്യക്ഷയായി. 
ജില്ലാ സെക്രട്ടറി ബി എസ് ദേവിക സ്വാഗതം ആശംസിച്ചു. ടി ശ്രീകുമാർ, ടി ഗോപകുമാർ, ആർ ജെ ആമിന, അശ്വതി ചന്ദ്രൻ, കെ ഗോപി, കൈലാസ് നാഥ്, അൽ ഹാഷിം,  ഗൗതം, ഡി എസ് നികുഞ്ജൻ, ഒ മുഹമ്മദ് ഹനീഫ, ഐ ആർ സുനിത, ജെ രാജൻ, എൽ എസ് സാബു തുടങ്ങിയവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top