23 December Monday

നെഹ്‌റുവിൽ കെഎസ്‌യു, എംഎസ്‌എഫ്‌ അക്രമം എസ്‌എഫ്ഐ യൂണിറ്റ് 
സെക്രട്ടറിക്ക് ഗുരുതര പരിക്ക്

വെബ് ഡെസ്‌ക്‌Updated: Thursday Sep 12, 2024

കെഎസ്‌യു, എംഎസ്‌എഫ്‌ അക്രമത്തിൽ പരിക്കേറ്റ് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച കാഞ്ഞങ്ങാട് നെഹ്‌റു കോളേജിൽ എസ്‌എഫ്‌ഐ യൂണിറ്റ് സെക്രട്ടറി എം സ്നേഹലിനെ സിപിഐ എം ഏരിയാ സെക്രട്ടറി കെ രാജ്മോഹൻ സന്ദർശിക്കുന്നു

കാഞ്ഞങ്ങാട്‌

കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ്‌ പരാജയത്തിൽ വിറളി പൂണ്ട കെഎസ്‌യു, എംഎസ്‌എഫ് സംഘം പടന്നക്കാട് നെഹ്‌റു കോളേജിൽ എസ്‌എഫ്ഐ പ്രവർത്തകരെ അക്രമിച്ചു.  അക്രമത്തിൽ എസ്‌എഫ്ഐ  യൂണിറ്റ് സെക്രട്ടറിയും ജില്ലാ കമ്മിറ്റിയംഗവുമായ എം സ്നേഹലിന് ഗുരുതര പരിക്കേറ്റു. സ്നേഹലിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തെരഞ്ഞെടുപ്പിൽ  തുടർച്ചയായി 21–-ാം തവണയും എസ്‌എഫ്ഐ ഉജ്വല വിജയം നേടിയിരുന്നു. ഇതിൽ  പ്രകോപിതരായാണ്  അക്രമം. സിപിഐ എം ഏരിയാ സെക്രട്ടറി  കെ രാജ്‌മോഹൻ, ജില്ലാ കമ്മിറ്റിയംഗം പി കെ നിഷാന്ത്, എസ്‌എഫ്ഐ ജില്ലാ പ്രസിഡന്റ്‌ ഋഷിത സി പവിത്രൻ  എന്നിവർ  ആശുപത്രിയിലെത്തി  സ്നേഹലിനെ സന്ദർശിച്ചു.

 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top