കൊല്ലം
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇതുവരെ ജില്ലയിൽ 3,84,22,321 രൂപ സമാഹരിച്ചു. 10വരെ കലക്ടർക്ക് നേരിട്ട് എത്തി തുക കൈമാറിയവരുടെ കണക്കാണിത്. 10ന് 37,000 രൂപ ലഭിച്ചു. ദുരിതാശ്വാസനിധിയിലേക്കായി സംഭാവന ചെയ്തതിൽ വലിയൊരു ശതമാനം സ്‌കൂൾ വിദ്യർത്ഥികളായത് മാതൃകാപരമാണെന്ന് കലക്ടർ എൻ ദേവിദാസ് പറഞ്ഞു. കെവിഎം സ്‌കൂൾ കോയിവിള -(10,000), എസ്എൻവിജിഎച്ച്എസ് പറവൂർ എസ്‌പിസി യൂണിറ്റ് -(6,000), സൈന്റ് ജോൺസ് എച്ച്എസ് ഇരവിപുരം (11,000), പാവുമ്പ സൗമ്യ നഴ്‌സറി ആൻഡ് എൽപിഎസ് (-10,000) എന്നിവർ 10ന് സംഭാവന നൽകി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..