22 November Friday

നല്ലോണം ഒരുക്കാൻ 
കൃഷിവകുപ്പ്‌

സ്വന്തം ലേഖികUpdated: Thursday Sep 12, 2024

 കൊല്ലം

കർഷകർക്ക്‌ മികച്ച വിലയും ഉപഭോക്താക്കൾക്ക്‌ വിലക്കുറവും ഉറപ്പാക്കി ജില്ലയിൽ കൃഷിവകുപ്പും ഹോർട്ടികോർപ്പും വിഎഫ്‌പിസികെയും ആരംഭിച്ചത് 154 ഓണച്ചന്ത. 325ടൺ നാടൻ കാർഷിക ഉൽപ്പന്നങ്ങൾ കർഷകരിൽനിന്ന് നേരിട്ടു സംഭരിച്ചാണ്‌ വിൽപ്പന. കൃഷിവകുപ്പിന്റെ ‘ഓണസമൃദ്ധി' ഓണച്ചന്തകൾ വഴിയാണ് ഇതിൽ ഏറെയും സമാഹരിക്കുന്നത് –- 225ടൺ. ഇതിനു പുറമേ വിഎഫ്‌പിസികെ ഓണച്ചന്തയിലേക്ക് 100 ടണ്‍ ഉൽപ്പന്നങ്ങളും സംഭരിക്കും. കർഷകർക്ക്‌ 10ശതമാനം ഉയർന്നവില നൽകി വാങ്ങുന്ന ഉൽപ്പന്നങ്ങൾ പൊതുവിപണിയിൽനിന്ന് 30ശതമാനം വിലക്കുറവിലാണ് വിറ്റഴിക്കുന്നത്. ജൈവ ഉൽപ്പന്നങ്ങൾക്ക് 20ശതമാനം അധികവിലയും നൽകും. 10ശതമാനം വില കുറച്ചാണ്‌ വിൽപ്പന. 
കൃഷിവകുപ്പ് 78 ഓണച്ചന്തയാണ്‌ ജില്ലയിൽ ആരംഭിച്ചത്. ഓരോ ചന്തയ്ക്കും അടിസ്ഥാന സൗകര്യം ഒരുക്കുന്നതിന് 15,000 രൂപവരെയും ഉൽപ്പന്നങ്ങൾ വാങ്ങാൻ തുടക്കത്തിൽ അരലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. 75ടൺ ജൈവ പച്ചക്കറിക്ക്‌ പുറമെ 90ടൺ മറുനാടൻ പച്ചക്കറിയും ഹോർട്ടികോർപ് ജില്ലയിലെ 75 ഓണച്ചന്തകളിലൂടെ എത്തിക്കുന്നുണ്ട്‌. 30 ശതമാനം വിലക്കുറവുണ്ടാകും. വിറ്റുവരവിന്റെ 14 ശതമാനം ലാഭവിഹിതവും നൽകും.ജില്ലയിലെ 25 സ്വാശ്രയ കർഷക വിപണികൾക്കു പുറമേ വിഎഫ്‌പിസികെ 16 ഓണച്ചന്തകൾ നടത്തുന്നു. സ്വാശ്രയ കർഷകവിപണികളിൽ എത്തുന്ന ഉൽപ്പന്നങ്ങളുടെ ഒരു വിഹിതമാണ് ഓണച്ചന്തകളിലേക്ക് എത്തിക്കുന്നത്. ഇത് 100 ടണ്‍ വരും. ഇതിനു പുറമേ വട്ടവട, കാന്തല്ലൂർ മേഖലകളിൽനിന്ന് സംഭരിക്കുന്ന ശീതകാല പച്ചക്കറികളായ കാബേജ്, കോളിഫ്ലവർ, കിഴങ്ങ്, ബീൻസ്, ബീറ്റ്റൂട്ട്, ക്യാരറ്റ് എന്നിവയും ലഭ്യമാക്കും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top