21 December Saturday

കാഞ്ഞങ്ങാട്ട്‌ ഇന്ന്‌ രാത്രി 
സ്ത്രീ സുരക്ഷാ നടത്തം

വെബ് ഡെസ്‌ക്‌Updated: Thursday Sep 12, 2024

 കാഞ്ഞങ്ങാട്‌

സ്ത്രീപക്ഷ നവകേരളം സാർഥകമാക്കാൻ കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷൻ ജില്ലാ വനിതാകമ്മിറ്റി നേതൃത്വത്തിൽ ഓഫീസുകളിലും സ്ഥാപനങ്ങളിലും വനിതാ ജീവനക്കാർ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാൻ വിപുലമായ സർവേ നടത്തുന്നു. വ്യാഴം രാത്രി ഏഴിന്‌ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി പരിസരത്ത് സംഘടിപ്പിക്കുന്ന സുരക്ഷാ നടത്തത്തോടെ ഇതിന് തുടക്കമാകും. 
നഗരസഭാ  ചെയർപേഴ്സൺ കെ വി സുജാത ഉദ്ഘാടനം ചെയ്യും.  സംഘാടക സമിതി രൂപീകരണ യോഗത്തിൽ കെജിഒഎ സംസ്ഥാന കമ്മിറ്റി അംഗം ഡി എൽ സുമ പരിപാടി വിശദീകരിച്ചു. ചേർന്നു. ജില്ലാപ്രസിഡന്റ്‌ മധു കരിമ്പിൽ അധ്യക്ഷനായി. ജില്ലാസെക്രട്ടറി രാഘവൻ പാലായി സംസാരിച്ചു. ഭാരവാഹികൾ: ടി വി ഹേമലത (ചെയർമാൻ), ഡോ. ആർ കെ രമ്യ (വൈസ് ചെയർമാൻ), നഫീസത്ത്‌ ഹംഷീന (കൺവീനർ).
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top