18 September Wednesday

2 ആർഎസ്എസ്സുകാർക്കെതിരെ കേസ് പ്രവാസിയുടെ 10 ലക്ഷത്തിന്റെ സ്വർണം തട്ടി

വെബ് ഡെസ്‌ക്‌Updated: Thursday Sep 12, 2024

 കൂത്തുപറമ്പ് 

ഗൾഫിൽനിന്ന്‌ കൊടുത്തയച്ച 10 ലക്ഷം രൂപയുടെ സ്വർണം തട്ടിയെടുത്തെന്ന പ്രവാസിയുടെ പരാതിയിൽ രണ്ടുപേർക്കെതിരെ കേസ് . തിരൂരങ്ങാടിയിലെ അബ്‌ദുൾ റഷീദിന്റെ പരാതിയിൽ ആർഎസ്എസ്സുകാരായ കണ്ണവം എരശൂരിലിലെ സുബീഷ് (39), കണ്ണവം ചുണ്ടയിലെ അമൽരാജ് (27) എന്നിവർക്കെതിരെയാണ്‌ കേസ്.
മൂന്നുമാസംമുമ്പ്‌ സൗദിയിലെത്തിയ സുബീഷിന് ജോലി നഷ്ടപ്പെട്ടിരുന്നു. താമസസൗകര്യവും ഭക്ഷണവുമില്ലാതെ കഷ്ടത്തിലായ സുബീഷിനെ ഒരു പ്രവാസിയാണ്‌ സംരക്ഷിച്ചത്‌. ജോലി ശരിയാകാത്തതിനാൽ വിമാനടിക്കറ്റടക്കം എടുത്തുകൊടുത്ത്‌ നാട്ടിലേക്കയക്കാൻ തീരുമാനിച്ചു. 
വിവരം സുഹൃത്തായ തിരൂരങ്ങാടിയിലെ മുസ്‌തഫയോട് പറഞ്ഞു. മുസ്തഫ മരുമകളുടെ വിവാഹത്തിനായി നികുതിയടച്ച 180 ഗ്രാം സ്വർണം സുബീഷിന്റെ കയ്യിൽ കൊടുത്തയച്ചിരുന്നു. നെടുമ്പാശേരിയിൽ വിമാനമിറങ്ങുമ്പോൾ മരുമകൻ അബ്‌ദുൾ റഷീദ് എത്തുമെന്നും കൊടുക്കണമെന്നും പറഞ്ഞു. 
ഇറങ്ങിയശേഷം മുസ്‌തഫയുടെ  ഫോണെടുത്തില്ല. പിന്നീട് സ്വർണം മറ്റൊരാൾ വാങ്ങിയെന്നും തിരിച്ചുകിട്ടിയില്ലെന്നുമാണ്‌ അറിയിച്ചത്‌. പ്രതികൾ സ്വർണം മറിച്ചുവിറ്റതാണെന്ന സൂചന ലഭിച്ചതിനെ തുടർന്നാണ്  പരാതി നൽകിയത്. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top