28 December Saturday

വിസ തട്ടിപ്പ്; 
ഒരാൾ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Thursday Sep 12, 2024
ശ്രീകണ്ഠപുരം
തൊഴിൽ വിസ വാഗ്‌ദാനംചെയ്ത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി കോടിക്കണക്കിന് രൂപ തട്ടിയെടുത്തയാൾ അറസ്‌റ്റിൽ. തിരുവനന്തപുരം സ്വദേശി ജോസഫ് ഡാനിയലി(51)നെയാണ്‌ ശ്രീകണ്ഠപുരം എസ്ഐ എം വി ഷിജു, സീനിയര്‍ സിപിഒമാരായ സി വി രജീഷ്‌, കെ സജീവൻ എന്നിവർ ചെന്നൈ അണ്ണാനഗറില്‍വച്ച്‌  അറസ്‌റ്റുചെയ്‌തത്‌. ചെമ്പന്തൊട്ടി  സ്വദേശി ജിനീഷ് ജോര്‍ജിന്റെ പരാതിയിലാണ് നടപടി. 
ജിനീഷ് ജോര്‍ജിന്റെ ഭാര്യക്ക് അമേരിക്കയില്‍ വിസ വാഗ്‌ദാനംചെയ്ത്  മാര്‍ച്ചിൽ  നാലര ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി. ശ്രീകണ്ഠപുരം മേഖലയില്‍ മാത്രം   ആറുപേർ തട്ടിപ്പിനിരയായതായി സൂചനയുണ്ട്‌.   ജില്ലയില്‍ തളിപ്പറമ്പ്, ഉളിക്കല്‍, ഇരിട്ടി എന്നിവിടങ്ങളിലും കോഴിക്കോട്, ഇടുക്കി, കൊല്ലം, പാലക്കാട് ജില്ലകളിലും ഇയാൾക്കെതിരെ വിസ തട്ടിപ്പുകേസുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top