23 December Monday

ഉയരെ, ഉയരെ .... എസ്എഫ്‌ഐ

വെബ് ഡെസ്‌ക്‌Updated: Thursday Sep 12, 2024

ഉടലാകെ പടർന്ന്‌ വിജയച്ചുവപ്പ്‌ കണ്ണൂർ എസ്എൻ കോളേജിൽ വിജയിച്ച എസ്‌എഫ്‌ഐ പ്രവർത്തകർ നടത്തിയ ആഹ്ലാദ പ്രകടനം

 കണ്ണൂർ

ജില്ലയിലെ കലാലയങ്ങളിൽ വിജയക്കൊടി പാറിച്ച്‌ എസ്‌എഫ്‌ഐ. നാമനിർദേശ പത്രിക സമർപ്പണം പൂർത്തിയായപ്പോൾ  പകുതിയിലധികം കോളേജുകൾ എതിരില്ലാതെ്‌ എസ്‌എഫ്‌ഐയെ മുഴുവൻ സീറ്റിലും തെരഞ്ഞെടുത്തിരുന്നു‌. ബുധനാഴ്‌ച നടന്ന  തെരഞ്ഞെടുപ്പിലും എസ്‌എഫ്‌ഐയെ കലാലയങ്ങൾ ഹൃദയത്തോട്‌ ചേർത്തു. 
 പെരുംനുണകൾക്കെതിരെ സമരമാവുകയെന്ന മുദ്രാവാക്യമുയർത്തിയാണ്‌ എസ്‌എഫ്‌ഐ തെരഞ്ഞെടുപ്പിനെ നേരിട്ടത്‌. പ്രമുഖ കോളേജുകളെല്ലാം എസ്‌എഫ്‌ഐ സ്ഥാനാർഥികളെ സാരഥികളാക്കി. ജില്ലയിലെ 44 കോളേജുകളിൽ 34 കോളേജുകളിലും എസ്എഫ്ഐ ജയിച്ചു24 കോളേജുകളിൽ എതിരില്ലാതെ.  
 തെരഞ്ഞെടുപ്പ്‌ നടന്ന തലശേരി ബ്രണ്ണൻ,  വീർപ്പാട്‌ എസ്‌എൻജി, കുന്നോത്ത്‌ ഇ എം എസ്‌ സ്‌മാരക കോളേജ്‌, നിർമലഗിരി ആർട്‌സ്‌ കോളേജ്‌  എന്നിവിടങ്ങളിൽ എസ്‌എഫ്‌ഐയുടെ സമഗ്രാധിപത്യമാണ്‌. അഞ്ചുവർഷങ്ങൾക്ക് ശേഷം ബ്രണ്ണൻ കോളേജിൽ  എല്ലാസീറ്റും എസ്എഫ്ഐ നേടി. അറബി, ഉറുദു ഡിപ്പാർട്ട്മെന്റുകൾ ഫ്രറ്റേണിറ്റിയിൽനിന്ന് പിടിച്ചെടുത്തു. ശ്രീകണ്‌ഠപുരം എസ്‌ഇഎസ്‌ കോളേജിൽ 20ൽ 19ലും പയ്യന്നൂർ കോളേജിൽ 27ൽ 26ലും  കണ്ണൂർ എസ്എന്നിൽ 25 ൽ 23 ലും വിജയിച്ചു. കൂത്തുപറമ്പ് നിർമലഗിരി കോളേജിൽ റീ കൗണ്ടിങ്ങിനെ തുടർന്ന് ഫലപ്രഖ്യാപനം മാറ്റി.
കെഎസ്‌യു ആധിപത്യമുള്ള മാടായി കോളേജിൽ എട്ടിൽ നാല്‌ മേജർ സീറ്റുകൾ പിടിച്ചെടുത്തു. ഇരിട്ടി എംജിയിലും അങ്ങാടിക്കടവ്‌ ഡോൺ ബോസ്‌കോയിലും യുയുസി സ്ഥാനം നേടി. കണ്ണൂർ കൃഷ്‌ണമേനോൻ സ്‌മാരക വനിതാകോളേജ്‌ കെഎസ്‌യു–- എംഎസ്‌എഫ്‌ സഖ്യം നേടി.
മാത്തിൽ ഗുരുദേവ്, കുറ്റൂർ സൺറൈസ്, പെരിങ്ങോം ഗവ. കോളേജ്, ജേബീസ്‌ ബിഎഡ് കോളേജ്, പയ്യന്നൂർ നെസ്റ്റ്, പിലാത്തറ കോ–-ഓപ്പറേറ്റീവ് കോളേജ്,  നെരുവമ്പ്രം ഐഎച്ച്ആർഡി, മോറാഴ കോ–-ഓപ്പറേറ്റീവ്, തളിപ്പറമ്പ് ആർട്സ് ആൻഡ് സയൻസ് കോളേജ്, പട്ടുവം ഐഎച്ച്ആർഡി തുടങ്ങി 24 കോളേജിൽ  എല്ലാസീറ്റിലും എതിരില്ലാതെ എസ്എഫ്ഐ   വിജയിച്ചിരുന്നു. 
പരീക്ഷയെ തുടർന്ന് സർവകലാശാല സെന്ററുകളിൽ തെരഞ്ഞെടുപ്പ് പിന്നീട് നടത്തും .ചെണ്ടയാട് എംജി, ഇരിക്കൂർ സിബ്ഗ എന്നിവിടങ്ങളിൽ കോടതി വിധിയെതുടർന്ന് തെരഞ്ഞെടുപ്പ് മാറ്റിവച്ചിരുന്നു.
എങ്ങും കെഎസ് യു അക്രമം
 പരാജയത്തിൽ പ്രകോപിതരായ കെഎസ് യു– എംഎസ്എഫുകാർ ക്യാമ്പസുകളിൽ എസ് എഫ്ഐ പ്രവർത്തകർക്കുനേരെ അക്രമം നടത്തി. കണ്ണൂർ എസ്എൻ കോളേജിലും കണ്ണൂർ പള്ളിക്കുന്നിലും കെഎസ് യു അക്രമത്തിൽ എസ്എഫ് ഐ പ്രവർത്തകർക്ക് പരിക്കേറ്റു.  
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top