21 December Saturday

ജില്ലാ സഹകരണ ആശുപത്രിയിൽ ഓണാഘോഷം

വെബ് ഡെസ്‌ക്‌Updated: Thursday Sep 12, 2024

തൊടുപുഴയിലെ ജില്ലാ സഹകരണ ആശുപത്രിയിൽ ജീവനക്കാരും നഴ്സിങ് വിദ്യാർഥികളും ചേർന്നൊരുക്കിയ ഓണപ്പൂക്കളം

തൊടുപുഴ
തൊടുപുഴയിലെ ജില്ലാ സഹകരണ ആശുപത്രിയിൽ ഓണാഘോഷ പരിപാടികൾ നടത്തി. ആശുപത്രി നഴ്സിങ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ആശുപത്രി ചീഫ് ഫിസിഷൻ ഡോ. റെജി ജോസ് ഉദ്‌ഘാടനം ചെയ്‌തു. ആശുപത്രി പ്രസിഡന്റ്  കെ ആർ ഗോപാലൻ അധ്യക്ഷനായി. ഡോ. സോണി തോമസ്, ചീഫ് സൈക്കാട്രിസ്റ്റ് ഡോ. കെ സുദർശൻ, ആശുപത്രി സെക്രട്ടറി കെ രാജേഷ് കൃഷ്ണൻ, നഴ്സിങ് സ്കൂൾ പ്രിൻസിപ്പൽ ശാലിനി ബേബി, ആയുർവേദ വിഭാഗം ചീഫ് മെഡിക്കൽ ഓഫീസർ ഡോ. സി കെ ശൈലജ, നഴ്സിങ് സൂപ്രണ്ട് എസ്‌ സിനി, ആ അഡ്മിനിസ്ട്രേറ്റർ റോസിലിമ ജോസഫ്, വൈസ് പ്രസിഡന്റ്‌ ഡോ. കെ കെ ഷാജി എന്നിവർ സംസാരിച്ചു. ആശുപത്രിയിലെ ജീവനക്കാരും നഴ്സിങ് സ്കൂളിൽ വിദ്യാർഥികളും കലാപരിപാടികൾ അവതരിപ്പിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top