22 December Sunday

ഓണച്ചന്ത തുടങ്ങി, 
താരമായി തെക്കേക്കര ഏത്തന്‍

വെബ് ഡെസ്‌ക്‌Updated: Thursday Sep 12, 2024

തെക്കേക്കരയിലെ സ്വാശ്രയ കാർഷിക വിപണിയിൽ ആരംഭിച്ച ഓണച്ചന്ത ഡോ. കെ മോഹൻകുമാർ ഉദ്ഘാടനംചെയ്യുന്നു

 മാവേലിക്കര

വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ ഓഫ് കേരളയുടെ (വിഎഫ്പിസികെ) സഹകരണത്തോടെ തെക്കേക്കര പഞ്ചായത്ത് കുറത്തികാട് പബ്ലിക് മാർക്കറ്റിൽ നടത്തുന്ന തെക്കേക്കര സ്വാശ്രയ കാർഷിക വിപണിയിൽ ആരംഭിച്ച ഓണക്കാല പച്ചക്കറിച്ചന്ത പഞ്ചായത്ത് പ്രസിഡന്റ് ഡോ. കെ മോഹൻകുമാർ ഉദ്ഘാടനംചെയ്‌തു. 
പഞ്ചായത്തംഗം ജി ശ്രീകല ആദ്യ വിൽപ്പന നടത്തി. പൊതുമാർക്കറ്റിലെ വിലയേക്കാൾ 30 ശതമാനംവരെ വിലക്കുറവിലാണ് നാടൻ പച്ചക്കറികൾ ഇവിടെ ലഭിക്കുന്നത്. കർഷകരിൽനിന്ന്‌ 10 ശതമാനം അധികവില നൽകി കാർഷിക ഉൽപ്പന്നങ്ങൾ വിപണിയിൽ സംഭരിക്കും. തെക്കേക്കരയുടെ സ്വന്തം ഉൽപ്പന്നമായ തെക്കേക്കര ഏത്തനാണ് ഇക്കുറി വിപണിയിലെ പ്രധാന ആകർഷണം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top