12 October Saturday

മലയോരമേഖലയിൽ കനത്ത മഴയും വെള്ളപ്പൊക്കവും

വെബ് ഡെസ്‌ക്‌Updated: Saturday Oct 12, 2024

മണിമലയാറിനുകുറുകെയുള്ള മുണ്ടക്കയം കോസ്‌വേയിൽ വെള്ളം കയറുന്ന സ്ഥിതിയിൽ

കോട്ടയം
ജില്ലയിലെ മലയോരമേഖലയിൽ വെള്ളി  രാത്രി കനത്ത മഴ. മുണ്ടക്കയം, കൂട്ടിക്കൽ, ചോലത്തടം, പറത്താനം തുടങ്ങിയ സ്ഥലങ്ങളിൽ വൈകിട്ട്‌ മുതൽ ശക്തമായ മഴ ലഭിച്ചു. മണിമലയാറ്റിലെ പുല്ലകയാർ ഭാഗത്ത്‌ ജലകമീഷൻ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. നദീതീരത്ത്‌ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന നിർദേശവും നൽകിയിരുന്നു. വരും ദിവസങ്ങളിലും കനത്തമഴ തുടരാൻ സാധ്യത ഉണ്ടെന്ന്‌ അധികൃതർ അറിയിച്ചു.
വെള്ളി പകൽ 2.30 ന് ആരംഭിച്ച മഴ രാത്രിയിലും തുടർന്നു. പമ്പാനദിയിലും ചിറ്റാർപുഴയിലും പുല്ലകയാറിലും  വെള്ളം ഉയർന്നു. മുണ്ടക്കയം കോസ് വേയിലും കൂട്ടിക്കൽ ചപ്പാത്തിലും കാഞ്ഞിരപ്പള്ളി–-ഈരാറ്റുപേട്ട റോഡിലും ഏതു സമയവും വെള്ളം കയറാവുന്ന സ്ഥിതിയാണ്‌. കണമല, മൂക്കംപെട്ടി കോസ് വേകൾ വെള്ളത്തിനടിയിലായി. കൂട്ടിക്കൽ കാവാലി ഭാഗത്ത് റോഡിലൂടെ കനത്ത വെള്ളമൊഴുക്കാണ്. കാഞ്ഞിരപ്പള്ളി താലൂക്കിലെ കൂട്ടിക്കൽ, കോരുത്തോട് പഞ്ചായത്തുകളിലും മീനച്ചിൽ താലൂക്കിലെ പൂഞ്ഞാർ ഭാഗത്തും റവന്യു അധികാരികൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മലയിഞ്ചിപ്പാറ- ചോലത്തടം റൂട്ടിലും പൂഞ്ഞാർ ഭാഗത്തെ വിവിധ റോഡുകളിലും മണ്ണിടിഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top