19 December Thursday

ഡിജി കേരളം: പരിശീലനവും മൂല്യനിര്‍ണയവും വേ​ഗത്തിലാക്കും

വെബ് ഡെസ്‌ക്‌Updated: Saturday Oct 12, 2024
തൊടുപുഴ 
ഡിജി കേരളം പദ്ധതിയുടെ ജില്ലയിലെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ സാക്ഷരതാ പ്രേരക്‍മാരുടെയും ജീവനക്കാരുടെയും ആർപിമാരുടെയും യോ​ഗംചേർന്നു. സംസ്ഥാന സാക്ഷരതാ മിഷൻ ഡയറക്‍ടർ പ്രൊഫ. എ ജി ഒലീന അധ്യക്ഷയായി. ജില്ലയിലെ പഠിതാക്കളുടെ പരിശീലനവും മൂല്യനിർണയവും വേഗത്തിൽ പൂർത്തീകരിക്കണമെന്ന് നിർദേശിച്ചു. സർവേയിലൂടെ കണ്ടെത്തിയ പഠിതാക്കളുടെ പരിശീലനം ഒക്ടോബർ 15നകം പൂർത്തീകരിക്കണം. ഡിജിറ്റൽ സാക്ഷരതാ പദ്ധതിക്കായി തയ്യാറാക്കിയ മൊഡ്യൂൾ പ്രകാരമാകണം പരിശീലനം. പദ്ധതി പ്രവർത്തനങ്ങളിൽ പിന്നാക്കം നിൽക്കുന്ന തദ്ദേശ സ്ഥാപനങ്ങളിൽ മേധാവികളുടെ അടിയന്തര ഇടപെടൽ വേണം. സർക്കാർ നിർദ്ദേശിച്ച സമയപരിധിക്കുള്ളിൽ ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും സമ്പൂർണ ഡിജിറ്റൽ സാക്ഷരതാ പ്രഖ്യാപനം നടത്താനാകണം. ജില്ലയിൽ ഭാഷാപഠനം പ്രോത്സാഹിപ്പിക്കാൻ പ്രത്യേകം പദ്ധതി തയ്യാറാക്കും. സാക്ഷരതാ മിഷൻ ജില്ലാ കോ ഓർഡിനേറ്റർ പി എം അബ്ദുൾകരീം, അസി. കോ ഓർഡിനേറ്റർ ജെമിനി ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top