23 December Monday
കെപിഎംഎസ് ജില്ലാ നേതൃസംഗമം

പട്ടികവിഭാഗ സംവരണം സംരക്ഷിക്കാൻ 
നിയമനിർമാണം വേണം

വെബ് ഡെസ്‌ക്‌Updated: Saturday Oct 12, 2024

കെപിഎംഎസ് ജില്ലാ നേതൃസംഗമം ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു

തിരുവനന്തപുരം
കെപിഎംഎസ് ജില്ലാ നേതൃസംഗമം ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്‌തു. പട്ടികവിഭാഗ സംവരണം സംരക്ഷിക്കാൻ നിയമനിർമാണം വേണമെന്ന് അദ്ദേഹം പറഞ്ഞു. പട്ടികവിഭാഗ സംവരണവുമായി ബന്ധപ്പെട്ടുള്ള സുപ്രീംകോടതി വിധി ഉപവർഗീകരണത്തോടൊപ്പം മേൽത്തട്ട്‌  കണ്ടെത്തുന്നതിന് സംസ്ഥാനങ്ങൾക്ക് അധികാരം നൽകുന്നതാണ്. മേൽത്തട്ടും ജാതി വിഭജനവും പട്ടികവിഭാഗങ്ങളെ ശിഥിലീകരിക്കും. ഈ പ്രതിസന്ധി മറികടക്കാൻ കേന്ദ്രം നിയമനിർമാണം നടത്തണമെന്ന്‌ അദ്ദേഹം ആവശ്യപ്പെട്ടു.  വർക്കിങ്‌ പ്രസിഡന്റ് ഡോ. ആർ വിജയകുമാർ അധ്യക്ഷനായി. ദീപുരാജ് കൈമനം, ബിജു ഗോവിന്ദ്, ഡി ലൈല, ദീപു മൺവിള, വിമല ടി ശശി, ബിനു മേനംകുളം തുടങ്ങിയവർ സംസാരിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top