22 December Sunday

മാള ഉപജില്ലാ സ്കൂൾ 
കലോത്സവത്തിന് തുടക്കം

വെബ് ഡെസ്‌ക്‌Updated: Tuesday Nov 12, 2024

മാള ഉപജില്ലാ സ്കൂൾ കലോത്സവം അന്നമനട പഞ്ചായത്ത് പ്രസിഡന്റ്‌ പി വി വിനോദ് ഉദ്ഘാടനം ചെയ്യുന്നു

മാള 

മാള ഉപജില്ലാ സ്കൂൾ കലോത്സവത്തിന് തുടക്കമായി. ഉപജില്ലാ  വിദ്യാഭ്യാസ ഓഫീസര്‍  കെ കെ സുരേഷ് പതാക ഉയർത്തി.  അന്നമനട പഞ്ചായത്ത് പ്രസിഡന്റ്‌ പി വി വിനോദ് കലാമേള ഉദ്ഘാടനം ചെയ്തു. മാള  ഉപജില്ലയിലെ കലാപ്രതിഭകളായ കെ എസ് അസ്ന ഷെറിൻ, വിനായക എസ്  കരുൺ, സ്വാതി സുധീർ, അമൽ ഘോഷ് എന്നിവർ ചേർന്ന് കലാ മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു.  പാലിശ്ശേരി എസ്എൻഡിപി ഹയർ സെക്കൻഡറി, പൂവത്തുശ്ശേരി എല്‍ പി  സ്കൂളുകളിലായി 9 വേദികളിലായാണ് മത്സരങ്ങൾ നടക്കുന്നത്. 76  സ്കൂളുകളില്‍ നിന്നായി  മൂവായിരത്തിലധികം കുട്ടികൾ വിവിധ മത്സരങ്ങളിൽ പങ്കെടുക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top