22 December Sunday

10,143 പുതിയ വോട്ടർമാർ

വെബ് ഡെസ്‌ക്‌Updated: Tuesday Nov 12, 2024

ചേലക്കര 

ചേലക്കര നിയമസഭാ മണ്ഡലത്തിൽ 10,143 പുതിയ വോട്ടർമാർ. ലോക്‌സഭാ തെരഞ്ഞെടുപ്പിന്‌ ശേഷമുള്ള കണക്കാണിത്‌. ആകെ 2,13,103 വോട്ടർമാരാണ്‌. 180 പോളിങ് ബൂത്തുകളിൽ മൂന്ന് ഓക്സിലറി ബൂത്തുകളുണ്ട്‌. 
ചേലക്കര ലിറ്റില്‍ ഫ്‌ളവര്‍ കോണ്‍വെന്റ് ഹൈസ്‌കൂള്‍ എ ബ്ലോക്കില്‍ തയ്യാറാക്കിയ ബൂത്ത് സ്ത്രീകള്‍ നിയന്ത്രിക്കും. സുരക്ഷാ ഉദ്യോഗസ്ഥരടക്കം എല്ലാ പോളിങ് ഉദ്യോഗസ്ഥരും വനിതകളാണ്‌. 
പോളിങ്‌ സ്റ്റേഷന്‍ നമ്പര്‍ 36, 56, 114, 144, 172 എന്നിവ മാതൃകാ ബൂത്തുകളാണ്‌. 
 
പോളിങ് സാമഗ്രികളുടെ വിതരണം രാവിലെ 
8 മുതൽ
ചൊവ്വ രാവിലെ എട്ടുമുതൽ  ചെറുതുരുത്തി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ പോളിങ് സാമഗ്രികളുടെ വിതരണം ആരംഭിക്കും. എല്ലാ പോളിങ് ബൂത്തുകളിലും വെബ്കാസ്റ്റിങ് സംവിധാനം ഒരുക്കിയിട്ടുണ്ട്. വോട്ടിങ്‌ പ്രദേശമാകെ ക്യാമറയിൽ പകർത്തും. 85 വയസ്സിനു മുകളിലുള്ള 925 പേരും 40 ശതമാനത്തിലധികം ഭിന്നശേഷിയുള്ള 450 പേരും  ഉൾപ്പെടെ 1375 പേര്‍ വീട്ടിൽ വോട്ട്‌ ചെയ്തു. വോട്ടുകള്‍ വടക്കാഞ്ചേരി ട്രഷറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. 
 
ഇന്നും നാളെയും അവധി
പോളിങ് സാമഗ്രികളുടെ സ്വീകരണ വിതരണ കേന്ദ്രത്തിനും പോളിങ് സ്റ്റേഷനുകളായി വിജ്ഞാപനം ചെയ്തിട്ടുള്ള സ്ഥാപനങ്ങൾക്കും ചൊവ്വാഴ്‌ച അവധി പ്രഖ്യാപിച്ചു. വോട്ടെടുപ്പ് സാമഗ്രികളുടെ സ്വീകരണ വിതരണ കേന്ദ്രമായ ചെറുതുരുത്തി ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ, പോളിങ് സ്റ്റേഷനുകളായി വിജ്ഞാപനം ചെയ്ത വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ അർധസർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവയ്ക്കാണ്‌ അവധി. വോട്ടെടുപ്പ് ദിനമായ ബുധനാഴ്‌ച മണ്ഡലത്തിലെ എല്ലാ സ്ഥാപനങ്ങൾക്കും വേതനത്തോടെ  അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top