അമ്പലപ്പുഴ
കുടുംബശ്രീ ജില്ലാ മിഷൻ സംഘടിപ്പിക്കുന്ന ജില്ലാതല ബഡ്‌സ് കലോത്സവത്തിന് തുടക്കമായി. ‘മിന്നാരം–-- 2024’ എന്ന പേരിൽ പുന്നപ്ര ഇ എം എസ് കമ്യൂണിറ്റി ഹാളില്‍ ആരംഭിച്ച കലോത്സവം കലക്‌ടര്‍ അലക്‌സ് വര്‍ഗീസ് ഉദ്ഘാടനംചെയ്‌തു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാകേഷ് അധ്യക്ഷയായി. പുന്നപ്ര വടക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത സതീശന്‍, തണ്ണീര്‍മുക്കം പഞ്ചായത്ത് പ്രസിഡന്റ് ജി ശശികല, ജില്ലാ മിഷന്‍ കോ–- ഓര്‍ഡിനേറ്റര്‍ എസ് രഞ്‌ജിത്ത്, ജി ഇന്ദുലേഖ, മോള്‍ജി ഖാലിദ് എന്നിവര്‍ സംസാരിച്ചു.
മത്സരങ്ങള്‍ വ്യാഴാഴ്‌ചയും തുടരും. വ്യാഴം പകൽ മൂന്നിന് സമാപനസമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി ഉദ്ഘാടനംചെയ്യും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..