12 December Thursday

തീം സോങ് 
പ്രകാശിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Dec 12, 2024

ഓട്ടിസം സെന്ററിന്റെ ഉദ്ഘാടനത്തിന് മുന്നോടിയായി തയ്യാറാക്കിയ തീം സോങ് എച്ച് സലാം എംഎൽഎ 
പ്രകാശിപ്പിക്കുന്നു

അമ്പലപ്പുഴ
എച്ച് സലാം എംഎൽഎയുടെ ആസ്‌തിവികസന ഫണ്ടിൽനിന്ന്‌ 37 ലക്ഷം രൂപ ചെലവിൽ ആലപ്പുഴ ഗവ. ടി ഡി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പൂർത്തിയാക്കിയ റീജണൽ ഏർലി ഇന്റർവെൻഷൻ സെന്റർ (ആർഇഐസി) / ഓട്ടിസം സെന്റർ മന്ത്രി ആർ ബിന്ദു ഉദ്ഘാടനംചെയ്യും. വെള്ളി രാവിലെ 10ന് സെന്ററിൽ ചേരുന്ന സമ്മേളനത്തിൽ എച്ച് സലാം എംഎൽഎ അധ്യക്ഷനാകും.
ഉദ്ഘാടനത്തിന് മുന്നോടിയായി തയ്യാറാക്കിയ ‘തീം സോങ്’  എച്ച് സലാം എംഎൽഎ പ്രകാശിപ്പിച്ചു. ആർഇഐസി മാനേജർ ലിനി ഗ്രിഗറി സംസാരിച്ചു. ജോൺസൺ നൊറോണ രചനയും പയസ് കൂട്ടുങ്ങൽ സംഗീതവും നിർവഹിച്ച ഗാനം ആർ ഇ ഐ സി/ഓട്ടിസം സെന്റർ നോഡൽ ഓഫീസർ ഡോ. ലതിക നായർ, സ്‌പീച്ച് തെറാപ്പിസ്‌റ്റ്‌ വി എസ്‌ അനുമോൾ, എൻഎച്ച്എം പിആർഒ ബെന്നി അലോഷ്യസ് എന്നിവർ ചേർന്നാണ് ആലപിച്ചത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top