12 December Thursday

നവോത്ഥാന സ്മരണകളുയർത്തി സ്മൃതിസംഗമങ്ങൾ

വെബ് ഡെസ്‌ക്‌Updated: Thursday Dec 12, 2024

സ്മൃതി സംഗമം ഏരിയാതല ഉദ്ഘാടനം കല്ലടിച്ചാൻമൂലയിൽ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം 
കടകംപള്ളി സുരേന്ദ്രൻ നിർവഹിക്കുന്നു. സംസ്ഥാന കമ്മിറ്റി അംഗം ഡോ. ടി എൻ സീമ സമീപം

കോവളം 

‘നവോത്ഥാനവും അയ്യൻകാളിയും’ എന്ന പേരില്‍ കോവളം ഏരിയയിലെ 100 കേന്ദ്രങ്ങളിൽ സ്മൃതിസംഗമങ്ങൾ സംഘടിപ്പിച്ചു. സിപിഐ എം തിരുവനന്തപുരം ജില്ലാ സമ്മേളനത്തോടനുബന്ധിച്ചാണ്‌ പരിപാടി നടത്തിയത്. ഏരിയാതല ഉദ്ഘാടനം തിരുവല്ലം ഈസ്റ്റ് ലോക്കലിലെ കല്ലടിച്ചാൻമൂലയിൽ സംസ്ഥാന കമ്മിറ്റി അംഗം കടകംപള്ളി സുരേന്ദ്രൻ ഉദ്‌ഘാടനം ചെയ്തു. വെങ്ങാനൂരിൽ സംസ്ഥാന കമ്മിറ്റി അംഗം ഡോ. ടി എൻ സീമയും ഉദ്ഘാടനം ചെയ്തു. 
   കല്ലടിച്ചാൻമൂലയിൽ പികെഎസ് തിരുവല്ലം ഈസ്റ്റ് മേഖല പ്രസിഡന്റ്‌ ബിന്ദു അധ്യക്ഷയായി. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം ഡോ. ടി എൻ സീമ, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി എസ് ഹരികുമാർ, പി രാജേന്ദ്രകുമാർ, ഏരിയ സെക്രട്ടറി എസ് അജിത്ത്, പികെഎസ് സംസ്ഥാന പ്രസിഡന്റ്‌ വണ്ടിത്തടം മധു, കെ ജി സനൽകുമാർ, കരിങ്കട രാജൻ, വി അനൂപ്, പാറവിള വിജയകുമാർ, ഷീലാ ഭദ്രൻ, സന്തോഷ്, ഡി ഷാജികുമാർ തുടങ്ങിയവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top