കൊടുമൺ
ഏഴംകുളം –- കൈപ്പട്ടൂർ റോഡിൽ ഏഴംകുളം എൽപി സ്‌കൂളിന് തെക്ക് വശം റോഡിലേക്കിറങ്ങി നിൽക്കുന്ന വീടും മതിലും പൊളിച്ചു മാറ്റി റോഡ് വികസനം പൂർത്തിയാക്കണമെന്ന് സിപിഐ എം കൊടുമൺ ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു.
അലൈൻമെന്റ് പ്രകാരം പണിതുവരുന്ന പുതിയ റോഡിലേക്ക് ഏകദേശം ഒന്നര മീറ്ററിലധികം ഇറങ്ങിയാണ് ഇപ്പോൾ വീട് നിൽക്കുന്നത്. ഇത് റോഡ് വികസനത്തിന് തടസ്സമുണ്ടാക്കുന്നതാണ്. റോഡ് നിർമാണവുമയി ബന്ധപ്പെട്ട പരാതികൾ നിൽക്കുന്ന വീടും നിലവിലെ റോഡിലെ വളവും കൂടിയാകുമ്പോൾ ഇവിടം വലിയ ഒരു അപകടമേഖലയായി മാറും. കൈപ്പട്ടൂർ മുതൽ ഏഴംകുളം പാലമുക്ക് വരെയുള്ള ഭാഗം നിർമാണം പൂർത്തിയായി കിടക്കുകയാണ്. അതിനു ശേഷമുള്ള നിർമാണം മന്ദഗതിയിലാണ് നടക്കുന്നത്.
ഏഴംകുളം കനാൽപ്പാലത്തിന്റെ നിർമാണവും മന്ദഗതിയിലാണ്. ഇത് പ്രദേശവാസികളെ വലിയ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. റോഡ് നിർമാണം വേഗത്തിൽ പൂർത്തിയാക്കണമെന്ന് ഏരിയ സെക്രട്ടറി അഡ്വ. ആർ ബി രാജീവ് കുമാർ ആവശ്യപ്പെട്ടു. പരാതികൾ നേരിൽക്കണ്ട് ബോധ്യപ്പെടാൻ സിപിഐ എം പ്രവർത്തകരും പഞ്ചായത്തംഗങ്ങളും ഉൾപ്പെട്ട സംഘം സ്ഥലം സന്ദർശിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..