ഹരിപ്പാട്
നിറപുത്തരി ആഘോഷത്തിന്റെ ഭാഗമായി കാർത്തികപള്ളി സബ് ട്രഷറി ഭണ്ഡാര അങ്കണത്തിൽ പൈതൃക ചരിത്ര സെമിനാർ സംഘടിപ്പിച്ചു. സി ഡിറ്റ് മുൻ ഡയറക്‌ടർ ഡോ. അച്ചുത് ശങ്കർ ഉദ്‌ഘാടനംചെയ്‌തു. നഗരസഭാധ്യക്ഷൻ കെ കെ രാമകൃഷ്‌ണൻ അധ്യക്ഷനായി. പത്രപ്രവർത്തകനും ഗാനരചയിതാവുമായ എഴുമാവിൽ രവീന്ദ്രനാഥ് മുഖ്യപ്രഭാഷണം നടത്തി. ട്രഷറി ഭണ്ഡാരത്തിൽ നടന്ന നിറപുത്തരി സമർപ്പണം ഹരിപ്പാട് ക്ഷേത്ര മേൽശാന്തി സജീവ് നിർവഹിച്ചു. സബ് ട്രഷറി ഓഫീസർ വി ബിന്ദു റിപ്പോർട്ട് അവതരിപ്പിച്ചു.
മികച്ച കർഷകരായി തെരഞ്ഞെടുത്തവരെ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യസ്ഥിരംസമിതി അധ്യക്ഷൻ ടി എസ് താഹ ആദരിച്ചു. ക്വിസ്‌മത്സര വിജയികൾക്ക് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി എൻ എൻ നമ്പി സമ്മാനങ്ങൾ നൽകി. നഗരസഭാ കൗൺസിലർ ശ്രീവിവേക്, ജി ജയൻ വീയപുരം, എസ് ശരത്കുമാർ, പി അജിത്ത്, കെ ആർ ദേവീദാസ്, അഡ്വ. ഷുക്കൂർ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..