25 November Monday

വന്യജീവി ചിത്രപ്രദർശനം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Tuesday Aug 13, 2024

അന്തർദേശീയ ഗജദിനത്തോടനുബന്ധിച്ച് തേക്കടി ആനച്ചാൽ പാർക്കിങ് ഗ്രൗണ്ടിലെ 
വന്യജീവി ചിത്രപ്രദർശനത്തിൽനിന്ന്

കുമളി
പെരിയാർ കടുവ സങ്കേതത്തിന്റെ ആഭിമുഖ്യത്തിൽ തേക്കടിയിൽ അന്തർദേശീയ ഗജദിനം ആചരിച്ചു. തേക്കടി– ആനച്ചാൽ പാർക്കിങ് ഗ്രൗണ്ടിൽ ബുധനാഴ്ചവരെ തുടരുന്ന വന്യജീവി ചിത്രപ്രദർശനം അസിസ്റ്റന്റ് ഡയറക്ടർ പി ജെ സുഹൈബ് ഉദ്ഘാടനം ചെയ്തു. വന്യജീവി ഫോട്ടോഗ്രാഫർമാർ പകർത്തിയ ചിത്രങ്ങളോടൊപ്പം പെരിയാർ ടൈഗർ റിസർവിലെ ഫീൽഡ് ജീവനക്കാർ എടുത്തചിത്രങ്ങളും പ്രദർശനത്തിലുണ്ട്. ഗജദിനത്തോടനുബന്ധിച്ച് ബാംബൂ ഗ്രോവിൽ പെരിയാർ ടൈഗർ റിസർവിന്റെ പരിധിയിലുള്ള വിവിധ സ്കൂളുകളിലെ കുട്ടികൾക്ക് ആനയും അവയുടെ ആവാസ വ്യവസ്ഥയും എന്ന വിഷയത്തിൽ പെരിയാർ ടൈഗർ കൺസർവേഷൻ ഫൗണ്ടേഷനിലെ കൺസർവേഷൻ ബയോളജിസ്റ്റ് ബാബു ക്ലാസെടുത്തു. വിവിധ സ്കൂളുകളിൽ നിന്നായി 60 കുട്ടികൾ പങ്കെടുത്തു. 
പെരിയാർ വെസ്റ്റ് ഡിവിഷന്റെ പരിധിയിലുള്ള ഗവ. മോഡൽ റെസിഡൻഷ്യൽ സ്കൂളിൽ കുട്ടികൾക്കായി വിജ്ഞാന വ്യാപനപ്രവർത്തനം ടൈഗർ കൺസർവേഷൻ ഫൗണ്ടേഷനിലെ എഇഒ  സി ജി സുനിലിന്റെ നേതൃത്വത്തിൽ നടത്തി. 
ഗജ ദിനത്തോടനുബന്ധിച്ച് കാളകെട്ടി കമ്യൂണിറ്റി ഹാളിൽ ഇഡിസി അംഗങ്ങൾക്ക് പങ്കാളിത്ത വനപരിപാലനം ഗജദിന ചിന്തകൾ എന്ന വിഷയത്തിൽ   വന്യജീവി വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ക്ലാസ് നയിച്ചു. 
പെരിയാർ വെസ്റ്റ് ഡിവിഷൻ ഡെപ്യൂട്ടി ഡയറക്ടർ കെ വി ഹരികൃഷ്ണൻ ഫോറസ്റ്റർമാരായ മുകേഷ്, ജ്യോതിഷ് ഓഴയ്ക്കൽ, തേക്കടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ ഇ സിബി, റിസർച്ച് ഫോറസ്റ്റ് ഓഫീസർ അരുൺ എസ് നായർ സെക്ഷൻ, ഫോറസ്റ്റ് ഓഫീസർമാരായ ഗിരിചന്ദ്രൻ, അനിൽകുമാർ, വി സി സെബാസ്റ്റ്യൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ സുനീഷ്, ഷാരോൺ, മുക്കുഴി ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ച് ഓഫീസർ രാജു, പെരിയാർ വെസ്റ്റ് ഡിവിഷൻ കോ ഓർഡിനേറ്റർ ലിബിൻ ജോസഫ്, റേഞ്ച് കോ ഓർഡിനേറ്റർമാരായ നയന, ശിൽപ്പ, ഇഡിസി പ്രതിനിധികളായ ജോഷി, ഷാജി, പെരിയാർ ടൈഗർ കൺസർവേഷൻ ഫൗണ്ടേഷനിലെ അസിസ്റ്റന്റ് നേച്ചർ എജ്യൂക്കേഷൻ ഓഫീസർ സി ജി സുനിൽ എന്നിവർ സംസാരിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top