23 December Monday

കംപ്യൂട്ടറും അനുബന്ധ 
ഉപകരണങ്ങളും കൈമാറി

വെബ് ഡെസ്‌ക്‌Updated: Friday Sep 13, 2024

എൻ എസ് പബ്ലിക് ലൈബ്രറിക്കായി അനുവദിച്ച കംപ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും 
എം നൗഷാദ്‌ എംഎൽഎ ആശുപത്രി പ്രസിഡന്റ് പി രാജേന്ദ്രന്‌ കൈമാറുന്നു

 കൊല്ലം 

-എൻ എസ് സഹകരണ ആശുപത്രിയുടെ സാംസ്കാരിക വിഭാഗമായ എൻ എസ് പബ്ലിക് ലൈബ്രറിക്കായി എംഎൽഎയുടെ ആസ്തിവികസന പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച കംപ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും എം നൗഷാദ്‌ എംഎൽഎ ആശുപത്രി പ്രസിഡന്റ് പി രാജേന്ദ്രന്‌ കൈമാറി. ഇതിനോടനുബന്ധിച്ച്‌ നടന്ന സാംസ്‌കാരികസമ്മേളനം എം നൗഷാദ് എംഎൽഎ ഉദ്ഘാടനംചെയ്തു. ലൈബ്രറി പ്രസിഡന്റ് അഡ്വ. സുരേഷ്‌കുമാർ അധ്യക്ഷനായി. ആശുപത്രി സെക്രട്ടറി പി ഷിബു, ലൈബ്രറി സെക്രട്ടറി കൊട്ടിയം രാജേന്ദ്രൻ, വൈസ് പ്രസിഡന്റ് എ മാധവൻപിള്ള, ഭരണസമിതിഅംഗം അഡ്വ. പി കെ ഷിബു, ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ ബി മുരളീകൃഷ്ണൻ, എൻ ഷൺമുഖദാസ്, കെ പി നന്ദകുമാർ കടപ്പാൽ, വിലാസിനിയമ്മ എന്നിവർ സംസാരിച്ചു. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top