18 December Wednesday

സമ്മാനം വാങ്ങാം; കാരുണ്യപ്രവര്‍ത്തനത്തിലും പങ്കാളിയാകാം

വെബ് ഡെസ്‌ക്‌Updated: Friday Dec 13, 2024

‘‘കൂടെ 3.0’ പ്രദര്‍ശനമേളയില്‍ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ എത്തിയപ്പോള്‍

തൃശൂർ
പ്രിയപ്പെട്ടവർക്ക് ക്രിസ്‌മസ് സമ്മാനം നൽകാൻ ആ​ഗ്രഹിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ കലക്ടറേറ്റ് അങ്കണത്തിൽ ഒരുക്കിയിരിക്കുന്ന ‘കൂടെ 3.0’ പ്രദർശനമേളയിലേക്ക് വരൂ, 12 ഇനങ്ങളിലുള്ള ക്രിസ്‌മസ് സമ്മാനം വാങ്ങാം. ഒപ്പം ജീവകാരുണ്യപ്രവർത്തനത്തിലും പങ്കാളിയാകാം. ബഡ്സ് സ്കൂളിലെയും സ്പെഷ്യൽ സ്കൂളിലെയും ഭിന്നശേഷിക്കാരായ കുട്ടികളും വൃദ്ധസദനത്തിലെ അന്തേവാസികളും നിർമിച്ച വസ്തുക്കളുടെ പ്രദർശനവും വിൽപ്പനയുമാണ് കൂടെ 3.0. ജില്ലാ ഭരണകേന്ദ്രത്തിന്റെ നിർദേശപ്രകാരം തയ്യാറാക്കിയ ഈ ക്രിസ്‌മസ് പുതുവത്സര സമ്മാനത്തിന് 599രൂപയാണ് വില. 
ഉണ്ണിയപ്പം, അച്ചപ്പം, ബേക്കറി പലഹാരങ്ങൾ, ഹാൻഡ് വാഷ്, ഡിഷ് വാഷ്, ഡിറ്റർജന്റുകൾ, സോപ്പുകൾ, വൈൻ, കാർപെറ്റ് എന്നിങ്ങനെ നിരവധി ഉൽപ്പന്നങ്ങളാണ് പ്രദർശനത്തിനുള്ളത്. 
കലക്ടർ അർജുൻ പാണ്ഡ്യൻ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാ മിഷൻ കോ–-ഓർഡിനേറ്റർ  ഡോ. യു സലീൽ അധ്യക്ഷനായി.  പോപ്പ് പോൾ മേഴ്സി ഹോം കുട്ടികൾ ചെണ്ട മേളം അവതരിപ്പിച്ചു. ജില്ലാ ഭരണകൂടം, കുടുംബശ്രീ ജില്ലാ മിഷൻ, ജില്ലാ വനിതാ ശിശുക്ഷേമ വകുപ്പ്, സാമൂഹ്യ നീതി വകുപ്പ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ‘കൂടെ 3.0’ സംഘടിപ്പിക്കുന്നത്. പ്രദർശനം വെള്ളിയാഴ്ച സമാപിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top