23 December Monday

ഫ്ളോട്ടില റെഡി; പ്രണയിക്കാം കടലും കായലും കണ്ട്‌

വെബ് ഡെസ്‌ക്‌Updated: Friday Feb 14, 2020
തിരുവനന്തപുരം
കടലും കായലും കണ്ട്‌ ഇളകിയാടുന്ന ബോട്ടിലിരുന്ന്‌ കാറ്റുകൊണ്ട്‌ ഒരു സെൽഫി എടുക്കണോ... പ്രണയദിനം ആഘോഷിക്കാൻ പറ്റിയ സ്ഥലമാണ്‌ തേടുന്നതെങ്കിൽ കൈകോർത്തുപിടിച്ച്‌ നേരെ വേളിയിലേക്ക്‌ പോകാം. പ്രണയജോഡികളെ വരവേൽക്കാനായി വേളി ടൂറിസ്റ്റ് വില്ലേജിലെ കെടിഡിസിയുടെ ഫ്ളോട്ടില ഫ്‌ളോട്ടിങ് റസ്‌റ്റോറന്റ്‌ റെഡി.
 
പ്രണയ ജോഡികൾക്ക്‌ പ്രണയദിനം ആഘോഷിക്കാൻ- ആകർഷകമായ പാക്കേജുകളാണ്‌ കെടിഡിസി ഒരുക്കിയിരിക്കുന്നത്‌. വാലന്റൈൻസ്‌ ദിനംമുതൽ ഞായറാഴ്‌ചവരെ വൈകിട്ട്‌ അഞ്ചുമുതലാണ് പ്രവേശനം. ഡിന്നർ, കേക്ക്, കാൻഡിഡ് ഫോട്ടോഗ്രഫി, കലാപരിപാടികൾ ഉൾപ്പെടെ വ്യത്യസ്ത പരിപാടികളാണ് - ഒരുക്കിയിരിക്കുന്നത്. പാക്കേജ് ഫീസ് എല്ലാ നികുതികളും ഉൾപ്പെടെ 750 (ദമ്പതികൾക്ക്) രൂപ. സീറ്റ് റിസർവ് ചെയ്യാൻ:  9495663803 . 
 
വേളി കായലിന്റെയും അറബിക്കടലിന്റെയും ഭംഗി ഒരേസമയം  ആസ്വദിക്കാവുന്ന തരത്തിലാണ് രണ്ട് നിലകളുള്ള റസ്റ്റോറന്റിന്റെ നിർമാണം.
 
കായലും കടലും നിലാവും നക്ഷത്രവുമൊക്കെ കണ്ട് -പ്രിയപ്പെട്ടവരുടെ കൂടെ പ്രണയനിമിഷങ്ങൾ ചെലവഴിക്കാൻ ഏറ്റവും അനുയോജ്യമായ ഒരിടമാണ് ഫ്ളോട്ടില റസ്റ്റോറന്റെന്ന് കെടിഡിസി മാനേജിങ് ഡയറക്ടർ വി ആർ കൃഷ്ണ തേജ - പറഞ്ഞു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top