പാലക്കാട്
ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ് സ്‌കൂൾ മത്സരങ്ങൾ ബുധനാഴ്‌ച പകൽ രണ്ടിന് നടക്കും. ജില്ലാ ഉദ്‌ഘാടനം ശ്രീകൃഷ്‌ണപുരം ഹയർ സെക്കൻഡറി സ്‌കൂളിൽ സാഹിത്യ അക്കാദമി അവാർഡ് ജേതാവ് കെ സി നാരായണൻ നിർവഹിക്കും.
അട്ടപ്പാടി ഉൾപ്പെടെ പതിമൂന്ന് ഉപജില്ലകളിലെ ആയിരത്തോളം സ്‌കൂളുകളിൽനിന്നുള്ള വിദ്യാർഥികൾ അറിവുത്സവത്തിൽ അണിചേരും. സ്‌കൂൾ വിജയികളെ പങ്കെടുപ്പിച്ചുള്ള ഉപജില്ലാ മത്സരം 28നും ജില്ലാ മത്സരം ഒക്‌ടോബർ 19നും സംസ്ഥാന മെഗാഫൈനൽ നവംബർ 23നും നടക്കും. രണ്ടുകോടി രൂപയുടെ സമ്മാനങ്ങളാണ് വിദ്യാർഥികൾക്കായി ഒരുക്കിയിരിക്കുന്നത്.
ഉപജില്ലാ ഉദ്ഘാടനങ്ങൾ
ഉപജില്ല, വേദി, ഉദ്‌ഘാടകൻ ക്രമത്തിൽ; പട്ടാമ്പി: നരിപ്പറമ്പ് ജിയുപി സ്കൂൾ, എഴുത്തുകാരി സുധ തെക്കേമഠം, തൃത്താല: വട്ടേനാട് ജിഎൽപിഎസ്, ചിത്രകാരൻ ഗോപു പട്ടിത്തറ. പാലക്കാട്: പുത്തൂർ ഗവ. യുപി സ്കൂൾ, നാടൻപാട്ട് കലാകാരൻ രാമശേരി രാമൻകുട്ടി. കൊല്ലങ്കോട്: എലവഞ്ചേരി കരിങ്കുളം ഡിഎംയുപി സ്കൂൾ, ടാർകോസ് ഡയറക്‌ടർ കെ പ്രേമൻ. ആലത്തൂർ: പുതിയങ്കം ജിയുപി സ്‌കൂൾ, എഴുത്തുകാരൻ ബി സി മോഹനൻ. അട്ടപ്പാടി: കൂക്കംപാളയം ജിയുപി സ്കൂൾ, കവി മണികണ്ഠൻ അട്ടപ്പാടി. ചിറ്റൂർ: കഞ്ചിക്കോട് ഗവ. എൽപി സ്കൂൾ, മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി ബിജോയ്. കുഴൽമന്ദം: കുത്തനൂർ കരടിയമ്പാറ ജിഎൽപി സ്കൂൾ, എഴുത്തുകാരി ദീപ സന്തോഷ്, മണ്ണാർക്കാട്: കാരാകുറുശി ജിവിഎച്ച്എസ്എസ്, ശ്രീകൃഷ്‌ണപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനിത ജോസഫ്, ഷൊർണൂർ: മാരായമംഗലം ജിഎച്ച്‌എസ്‌എസ്, ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി ബാബു. പറളി: മങ്കര എംഡബ്ല്യുബിയുപി സ്‌കൂൾ, കെ എസ് മുഹമ്മദ് സിനാൻ. ഒറ്റപ്പാലം: എൽഎസ്‌എൻ ജിഎച്ച്‌എസ്‌എസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോഭന രാജേന്ദ്ര പ്രസാദ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..