22 December Sunday

വയനാട്ടിലേക്ക്‌ കളിപ്പാട്ട വണ്ടി പുറപ്പെട്ടു

വെബ് ഡെസ്‌ക്‌Updated: Wednesday Aug 14, 2024

അന്തിക്കാട് കെ ജി എം സ്കൂളിൽനിന്ന് പുറപ്പെട്ട കളിപ്പാട്ട വണ്ടി പ്രധാനാധ്യാപിക ഷില്ലി ഫ്ലാഗ് ഓഫ് ചെയ്യുന്നു

അന്തിക്കാട്‌
വയനാട്ടിലെ കൂട്ടുകാർക്കായി അന്തിക്കാട് കെ ജി എം സ്കൂളിൽ നിന്ന് കളിപ്പാട്ട വണ്ടി പുറപ്പെട്ടു.  ഒരു വണ്ടി നിറയെ കളിക്കോപ്പുകളും പഠനോപകരണങ്ങളുമായാണ്‌ അന്തിക്കാട് കെ ജി എം എൽ പി സ്കൂളിൽ നിന്ന്  കളിപ്പാട്ട വണ്ടി പുറപ്പെട്ടത്. അന്തിക്കാട് ഹൈസ്കൂളിലെ പ്രധാനാധ്യാപിക ഷില്ലി  ഫ്ലാഗ് ഓഫ് ചെയ്തു.
സ്കൂളിലെ 645 ഓളം കുട്ടികൾ മൂന്നു ദിവസം കൊണ്ടാണ് ഒരു വണ്ടി നിറയെ കളിപ്പാട്ടങ്ങൾ സമാഹരിച്ചത്. പി ടി എ പ്രസിഡന്റ്‌ അഖില രാഗേഷ് അധ്യക്ഷയായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top